Friday, 27 Nov, 8.20 pm Southlive Malayalam

ന്യൂസ്
ഇന്ത്യയില്‍ സാമ്ബത്തിക മാന്ദ്യം സ്ഥിരീകരിച്ചു; രണ്ടാം പാദത്തില്‍ ജി.ഡി.പി 7.5 ശതമാനം ഇടിഞ്ഞു

വെള്ളിയാഴ്ച പുറത്തുവന്ന മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) കണക്കുകള്‍ ഇന്ത്യയില്‍ സാമ്ബത്തിക മാന്ദ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. രണ്ടാഴ്ച മുമ്ബ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍‌ബി‌ഐ) സാമ്ബത്തിക വിദഗ്ധരുടെ സംഘം ഇന്ത്യ സാങ്കേതിക മാന്ദ്യത്തിലാണെന്ന് പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ ഔദ്യോഗിമായി സ്ഥിരീകരിച്ചിരിക്കുന്നത്. 2020-21 ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ജിഡിപി 7.5 ശതമാനം ഇടിഞ്ഞതായാണ് കണക്കുകള്‍ പറയുന്നത്.

ഇന്ത്യന്‍ സമ്ബദ്‌വ്യവസ്ഥ തുടര്‍ച്ചയായി രണ്ട് പാദങ്ങളില്‍ ഇടിഞ്ഞതായാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍‌എസ്‌ഒ) ഇന്ന് പുറത്തിറക്കിയ രണ്ടാം പാദത്തിലെ (ക്യു 2) ഔദ്യോഗിക ജിഡിപി കണക്കുകള്‍ വ്യക്തമാക്കുന്നത്. സാങ്കേതിക മാന്ദ്യം എന്ന് വിളിക്കുന്ന ഈ സാഹചര്യം ത്രൈമാസ വളര്‍ച്ചാനിരക്ക് രേഖപ്പെടുത്താന്‍ തുടങ്ങി 1996- ന് ശേഷം ആദ്യമായാണ് രേഖപ്പെടുത്തുന്നത്.

വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് നടത്തിയ വോട്ടെടുപ്പില്‍ ജിഡിപി 8.8 ശതമാനം ഇടിയുമെന്നായിരുന്നു സാമ്ബത്തിക വിദഗ്ധരുടെ പ്രവചനം എന്നാല്‍ നടപ്പു സാമ്ബത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ ജി.ഡി.പി നിരക്ക് അത്രത്തോളം ഇടിഞ്ഞിട്ടില്ല.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Southlive Malayalam
Top