ന്യൂസ്
കടുത്ത നടപടികള്‍ വേണം; രാജ്യത്തെ കോവിഡ് സ്ഥിതി മോശം, കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി

ഇന്ത്യയില്‍ കോവിഡ് രോഗബാധ വര്‍ദ്ധിച്ച് വരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി.
രാജ്യത്തെ കോവിഡ് സ്ഥിതി മോശത്തില്‍ നിന്ന് കൂടുതല്‍ മോശമാകുന്നുവെന്നും കടുത്ത നടപടികള്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
വാക്സിനുകള്‍ തയ്യാറാക്കുന്നതു വരെ പ്രതിരോധ നടപടികളില്‍ വീഴ്ച പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ ഇറക്കുന്ന മാര്‍ഗരേഖ നടപ്പിലാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ വീഴ്ച വരുത്തുന്നെന്ന് കോടതി നിരീക്ഷിച്ചു.
രാഷ്ട്രീയം മറന്ന് സംസ്ഥാന സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ആഘോഷ പരിപാടികളിലും മറ്റും പങ്കെടുക്കുന്ന 80 ശതമാനം പേരും മാസ്കുകള്‍ ധരിക്കുന്നില്ലെന്നും ചിലര്‍ താടിയിലാണ് മാസ്കുകള്‍ ധരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
നിലവില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവരില്‍ എഴുപത് ശതമാനവും കേരളം ഉള്‍പ്പെടെ പത്തു സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
related stories
-
ലേറ്റസ്റ്റ് ന്യൂസ് അഴിമതിക്കേസില്‍ സാംസങ് വൈസ് ചെയര്മാന് രണ്ടര വര്‍ഷം തടവ്
-
പ്രധാന വാര്‍ത്തകള്‍ ഇ.പി.എസിലേക്കുള്ള തൊഴിലാളിയുടെ വിഹിതം, ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാര്‍...
-
പ്രധാന വാര്‍ത്തകള്‍ സഞ്ജയ് സജിയും ജീവിക്കും, നിങ്ങളുടെ സഹായമുണ്ടെങ്കില്‍...