Friday, 27 Nov, 5.20 pm Southlive Malayalam

ന്യൂസ്
കര്‍ണാടകയിലും ​ഗോവധ നിരോധനം; ​ഗോ മാതാവിനെ കശാപ്പ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് മന്ത്രി പ്രഭു ചവാന്‍

കര്‍ണാടകത്തില്‍ ഗോവധ നിരോധന നിയമം നടപ്പാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. വരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് വെള്ളിയാഴ്ച ബെംഗളൂരുവില്‍ നടന്ന മന്ത്രിസഭാ യോഗത്തിനു ശേഷം മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാന്‍ പറഞ്ഞു.

ഗോവധം നിരോധിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഇതിനായി നിയമം കൊണ്ടു വരുമെന്നും മൃഗസംരക്ഷണ മന്ത്രി പ്രഭു ചവാന്‍ പറഞ്ഞു.

​ഗോ മാതാവാണെന്നും അവയെ കശാപ്പ് ചെയ്യാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമത്തെക്കുറിച്ച്‌ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഗോവധവും 'ലൗ ജിഹാദും' നിരോധിക്കുമെന്നും ഇതിനായി നിയമം കൊണ്ടുവരുമെന്നും ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.‌

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Southlive Malayalam
Top