Saturday, 11 Jul, 5.20 pm Southlive Malayalam

ന്യൂസ്
കോവിഡ് ബാധിച്ച ​ഗര്‍ഭിണിയുമായി സമ്ബര്‍ക്കം; ചേര്‍ത്തലയില്‍ ​ഗൈനക്കോളജിസ്റ്റ് ഉള്‍പ്പെടെ എട്ട് പേര്‍ക്ക് കോവിഡ്

കോവിഡ് ബാധിച്ച ​ഗര്‍ഭിണിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഉള്‍പ്പെടെ എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്.

ഡോക്ടര്‍, രണ്ട് സ്റ്റാഫ് നഴ്‌സുമാര്‍, സെക്യൂരിറ്റി ജീവനക്കാരന്‍, തെര്‍മല്‍ സ്‌കാനിംഗ് പരിശോധനകള്‍ നടത്തുന്ന ആശ പ്രവര്‍ത്തക എന്നിവര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഒരു ഗര്‍ഭിണി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരുന്നു. ഇവരില്‍ നിന്ന് രോ​ഗം പിടിപ്പെടതെന്നാണ് സംശയിക്കുന്നത്.

ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആശുപത്രി ഉടന്‍ പൂട്ടി ഒ.പി. മറ്റൊരിടത്തേക്ക് മാറ്റണമെന്ന് ചേര്‍ത്തല നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്

രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Southlive Malayalam
Top