ന്യൂസ്
ലൈംഗിക തൊഴിലാളികള്‍ക്ക് പ്രതിമാസം 5000 രൂപ അനുവദിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

കോവിഡ് മൂലം തൊഴില്‍ നഷ്ടമായ ലൈംഗിക തൊഴിലാളികള്‍ക്ക് മാസം 5000 രൂപ സാമ്ബത്തികസഹായം അനുവദിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് ഈ പ്രതിമാസ സാമ്ബത്തിക സഹായം ബോംബെയിലെ സെക്സ് വര്‍ക്കര്‍മാര്‍ക്ക് ലഭ്യമാവുക. ഇതിനായി സര്‍ക്കാര്‍ 50 കോടി രൂപ നീക്കിവെച്ചതായി മഹാരാഷ്ട്ര വനിതാ ശിശുക്ഷേമ മന്ത്രി യഷോമതി താക്കൂര്‍ പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ അമ്മമാരായ ലൈംഗിക തൊഴിലാളികള്‍ക്ക് ഇതുകൂടാതെ പ്രത്യേക അലവന്‍സും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള ലൈംഗിക തൊഴിലാളിക്ക് ഈ തുകയ്ക്ക് പുറമെ 2500 രൂപ അവരുടെ പഠനച്ചെലവിലേക്കായും അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതിക്ക് അര്‍ഹരായ 31,000 സെക്സ് വര്‍ക്കര്‍മാരെ സംസ്ഥാന ഗവണ്‍മെന്റ് തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ട് ഉപജീവനം നയിക്കുന്ന സ്ത്രീകള്‍ക്ക് കോവിഡ് കാലം പഞ്ഞക്കാലമായിട്ടുണ്ട് എങ്കിലും, ഈ വിഭാഗത്തിന് വേണ്ടി ആദ്യമായി ഒരു ഗവണ്‍മെന്റ് പദ്ധതി നടപ്പിലാക്കുന്നത് ഇപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാരാണ്.
മഹാരാഷ്ട്രയില്‍ ഇന്നലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം പതിനെട്ടു ലക്ഷം കടന്നിരുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ 85,000 -ല്‍ പരം ആക്റ്റീവ് കോവിഡ് രോഗികള്‍ ചികിത്സയിലുണ്ട്. ഇതുവരെ പത്തുകോടിയിലധികം പൗരന്മാരെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ള മഹാരാഷ്ട്ര ഗവണ്‍മെന്റ് ടെസ്റ്റിംഗിന്റെ കാര്യത്തിലും മുന്‍പന്തിയില്‍ തന്നെയാണ്.