2030 ഫിഫ ലോകകപ്പിന് മുന്നോടിയായി പ്രമുഖ കായിക മാധ്യമമായ ഇഎസ്പിഎൻ (ESPN) പുറത്തുവിട്ട പവർ റാങ്കിങ്ങില്‍ അർജന്റീന അഞ്ചാം സ്ഥാനത്ത്.
2026 ലോകകപ്പ് ജേതാക്കളായ സ്പെയിനാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. ആദ്യ നാല് സ്ഥാനങ്ങളില്‍ മൂന്ന് യൂറോപ്യൻ ടീമുകള്‍ ഇടംപിടിച്ചപ്പോള്‍ ആദ്യ 15 ടീമുകളുടെ പട്ടികയിലും യൂറോപ്യൻ ആധിപത്യം പ്രകടമായി.
ഫ്രാൻസ് രണ്ടാം സ്ഥാനത്തും ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തുമാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോർച്ചുഗല്‍ നാലാം സ്ഥാനത്തെത്തിയപ്പോള്‍ നിലവിലെ ലോകചാമ്പ്യന്മാരായ അർജന്റീന അഞ്ചാം സ്ഥാനത്താണ്. ബ്രസീല്‍ ആറാം സ്ഥാനത്തും നെതർലാൻഡ്സ് ഏഴാം സ്ഥാനത്തുമുണ്ട്. ജർമനി എട്ടാം സ്ഥാനത്തെത്തിയപ്പോള്‍ മൊറോക്കോ ഒൻപതാം സ്ഥാനവും ബെല്‍ജിയം പത്താം സ്ഥാനവും നേടി.
നോർവേ പതിനൊന്നാം സ്ഥാനത്തും ഇറ്റലി പന്ത്രണ്ടാം സ്ഥാനത്തുമാണ്. ജപ്പാൻ പതിമൂന്നാം സ്ഥാനത്തെത്തിയതോടെ പട്ടികയില്‍ ഇടംനേടിയ ഏഷ്യൻ ടീമുകളിലൊന്നായി. കൊളംബിയ പതിനാലാം സ്ഥാനത്തും അമേരിക്ക പതിനഞ്ചാം സ്ഥാനത്തുമാണ്. 2018, 2022, 2026 ലോകകപ്പുകള്‍ക്ക് യോഗ്യത നേടാനാകാതിരുന്ന ഇറ്റലി പട്ടികയില്‍ ഇടംപിടിച്ചതും ശ്രദ്ധേയമാണ്.
ഇഎസ്പിഎൻ പവർ റാങ്കിങ്
സ്പെയിൻ
ഫ്രാൻസ്
ഇംഗ്ലണ്ട്
പോർച്ചുഗല്‍
അർജന്റീന
ബ്രസീല്‍
നെതർലാൻഡ്സ്
ജർമനി
മൊറോക്കോ
ബെല്‍ജിയം
നോർവേ
ഇറ്റലി
ജപ്പാൻ
കൊളംബിയ
അമേരിക്ക

