Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സത്യത്തിനായി പോരാടുന്ന കര്‍ഷകരെ തടയാന്‍ ലോകത്തിലെ ഒരു സര്‍ക്കാരിനും കഴിയില്ല: രാഹുല്‍ ഗാന്ധി

സത്യത്തിനായി പോരാടുന്ന കര്‍ഷകരെ തടയാന്‍ ലോകത്തിലെ ഒരു സര്‍ക്കാരിനും കഴിയില്ല: രാഹുല്‍ ഗാന്ധി

പുതിയ കാര്‍ഷിക നിയമങ്ങക്കെതിരായ കര്‍ഷകരുടെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'സത്യത്തിനായുള്ള യുദ്ധത്തില്‍' പോരാടുന്ന കര്‍ഷകരെ തടയാന്‍ ലോകത്തെ ഒരു സര്‍ക്കാരിനും കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി ചാലോ മാര്‍ച്ചിന്റെ ഭാഗമായി ആയിരക്കണക്കിന് കര്‍ഷകര്‍ പതാകകളുമായി മുദ്രാവാക്യങ്ങളും വിളിച്ച്‌ ദേശീയ തലസ്ഥാനത്തേക്ക് കടക്കാന്‍ വിവിധ പ്രവേശന കേന്ദ്രങ്ങളില്‍ ഒത്തുകൂടുകയും, ബാരിക്കേഡുകള്‍, ടിയര്‍ഗാസ് ഷെല്ലുകള്‍, ബാറ്റണ്‍ എന്നിവ ഉപയോഗിച്ച്‌ പൊലീസ് ഇവരെ തടയുകയും ചെയ്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

പിന്നീട് കര്‍ഷകരെ ദേശീയ തലസ്ഥാനത്ത് പ്രവേശിച്ച്‌ സമാധാനപരമായ പ്രക്ഷോഭം നടത്താന്‍ അനുവദിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു.

സത്യത്തിന് മുന്നില്‍ അഹങ്കാരം പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി ഓര്‍മ്മിക്കണമെന്ന് ഹിന്ദി ട്വീറ്റില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

'സത്യത്തിനായുള്ള യുദ്ധത്തില്‍ പോരാടുന്ന കര്‍ഷകരെ തടയാന്‍ ലോകത്തിലെ ഒരു സര്‍ക്കാരിനും കഴിയില്ല,' മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പറഞ്ഞു.

'മോദി സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും കരി നിയമങ്ങള്‍ തിരിച്ചെടുക്കുകയും ചെയ്യേണ്ടി വരും. ഇത് ഒരു തുടക്കം മാത്രമാണ്!' 'IamWithFarmers (ഞാന്‍ കര്‍ഷകരുടെ കൂടെ)' എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച്‌ അദ്ദേഹം ട്വീറ്റ് ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Southlive Malayalam