Monday, 30 Nov, 6.50 am SportsFan.in

ഹോം
ഏറ്റവും വേഗത്തില്‍ 22000 റണ്‍സ്. സച്ചിനെ മറികടന്ന് വീരാട് കോഹ്ലി.

ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ഏകദിന മത്സരത്തില്‍ മറ്റൊരു നാഴികകല്ല് ക്യാപ്റ്റന്‍ വീരാട് കോഹ്ലി സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റില്‍ 22000 റണ്‍സാണ് വീരാട് കോഹ്ലി പൂര്‍ത്തിയാക്കിയത്. 59ാം അര്‍ദ്ധസെഞ്ചുറി നേടിയ മത്സരത്തില്‍ 87 പന്തില്‍ 89 റണ്ണാണ് വീരാട് കോഹ്ലി നേടിയത്. ഇന്ത്യന്‍ ജേഴ്സിയില്‍ വീരാട് കോഹ്ലിയുടെ 250ാമത് ഏകദിന മത്സരമായിരുന്നു ഇത്.

ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന താരമാണ് വീരാട് കോഹ്ലി. 462 ഇന്നിങ്സുകളില്‍ നിന്നുമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 22,000 റണ്‍സ് നേടാന്‍ കോഹ്ലിയ്ക്ക് വേണ്ടിവന്നത്. 493 മത്സരങ്ങളില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡാണ് മറികടന്നത്. ഏകദിന ക്രിക്കറ്റില്‍ 11,977 റണ്‍സും ടെസ്റ്റില്‍ 7,240 റണ്‍സും അന്താരാഷ്ട്ര ടി20യില്‍ 2,794 റണ്‍സുമാണ് കോഹ്ലിയുടെ പേരിലുള്ളത്.

Read More മാക്സ്‌വെല്ലിന് ഐപില്‍ വെറുമൊരു തമാശകളി :പരിഹാസവുമായി വിരേന്ദര്‍ സെവാഗ്

ഏറ്റവും വേഗത്തില്‍ 22000 റണ്‍സ് നേടിയവര്‍

  • വിരാട് കോഹ്ലി - 462 ഇന്നിങ്സ്
  • സച്ചിന്‍ ടെണ്ടുല്‍ക്കര്‍ - 493 ഇന്നിങ്സ്
  • ബ്രയാന്‍ ലാറ - 511 ഇന്നിങ്‌സ്
  • റിക്കി പോണ്ടിങ് - 514 ഇന്നിങ്‌സ്
  • ജാക്വസ് കാലിസ് - 533 ഇന്നിങ്‌സ്
  • രാഹുല്‍ ദ്രാവിഡ് - 550 ഇന്നിങ്‌സ്
  • കുമാര്‍ സംഗക്കാര - 552 ഇന്നിങ്‌സ്
  • മഹേള ജയവര്‍ധനെ - 606 ഇന്നിങ്‌സ്
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sports Fan
Top