Saturday, 28 Nov, 7.47 am SportsFan.in

ഹോം
" ബുട്ട ബുമ്മ. ". ഇത്തവണ ടിക്ക്ടോക്കിലല്ലാ.. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ തത്സമയം

ഇന്ത്യക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഡേവിഡ് വാര്‍ണര്‍ പുറത്തെടുത്തത്. ഓപ്പണിംഗ് വിക്കറ്റില്‍ ആരോണ്‍ ഫിഞ്ചുമൊത്ത് 156 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. 76 പന്തില്‍ 6 ഫോറിന്‍റെ അകമ്ബടിയില്‍ 69 റണ്‍സാണ് വിരുന്നൊരുക്കിയത്.

എട്ടു മാസങ്ങള്‍ക്ക് ശേഷം ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് തിരിച്ചെത്തി എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ടായിരുന്നു. ടിക്ടോക്കിലെ ഡേവിഡ് വാര്‍ണറുടെ ബുട്ട ബുമ്മ എന്ന പാട്ടിനൊപ്പം നടത്തിയ ചുവടുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഡേവിഡ് വാര്‍ണര്‍ കുടുംബ സമേതം കളിക്കുന്ന വീഡിയോ വൈറലായിരുന്നു.

ഇപ്പോഴിതാ സ്റ്റേഡിയത്തിലേക്ക് തിരിച്ചെത്തിയ ആരാധകര്‍ക്കായി വീണ്ടും ചുവട് വച്ചിരിക്കുകയാണ് ഡേവിഡ് വാര്‍ണര്‍. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ ഇന്നിംഗ്സിലാണ് ബൗണ്ടറി ലൈനിനരികെ ഡേവിഡ് വാര്‍ണറിന്‍റെ പ്രകടനം അരങ്ങേറിയത്.

Content Highlights - David Warner dances to 'Butta Bomma' song during Aus vs Ind 1st ODI

Read More ടീം പരമ്ബര കൈവിട്ടു പക്ഷേ നടരാജന്റെ പ്രകടനത്തില്‍ ഒരുപാട് സന്തോഷം :തുറന്നുപറഞ്ഞ്‌ ഡേവിഡ് വാര്‍ണര്‍

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sports Fan
Top