ഹോം
മഹേന്ദ്ര സിങ്ങ് ധോണി ഉണ്ടായിരുന്നെങ്കില്‍. റണ്‍ ചേസിലെ സ്പെഷ്യല്‍ താരം

ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യ 66 റണ്‍സിന്റെ തോല്‍വിയാണ് വഴങ്ങിയത്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്ട്രേലിയ അടിച്ചുകൂട്ടിയ 375 റണ്‍സ് അടിച്ചെടുക്കാന്‍ ഇന്ത്യന്‍ ടീമിനു സാധിച്ചില്ലാ. മഹേന്ദ്ര സിങ്ങ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനു ശേഷം നടന്ന ആദ്യ മത്സരമായിരുന്നു ഇത്. ഇപ്പോഴിതാ ഇന്ത്യന്‍ ലൈനപ്പില്‍ ധോണിയുടെ പ്രാധാന്യം മനസ്സിലാക്കി തരുകയാണ് വിന്‍ഡീസ് പേസര്‍ മൈക്കള്‍ ഹോള്‍ഡിങ്ങ്
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മികച്ച രീതിയിലാണ് തുടങ്ങിയെങ്കിലും ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടുകൊണ്ടിരുന്നു. 25 പന്തില്‍ നിന്നും 50 കടന്ന ഇന്ത്യ പിന്നീട് 101 ന് 4 എന്ന നിലയിലേക്ക് വീണു. അര്‍ദ്ധസെഞ്ചുറികളുമായി ശിഖാര്‍ ധവാനും ഹര്‍ദ്ദിക്ക് പാണ്ട്യയും വിജയപ്രതീക്ഷ നല്കി. എന്നാല്‍ ഇരുവരുടേയും വിക്കറ്റുകള്‍ സ്വന്തമാക്കി ഓസ്ട്രേലിയ മത്സരത്തിലേക്ക് തിരിച്ചെത്തി.
Read More ഐസിസി ടി20 റാങ്കിങ്ങ് പ്രഖ്യാപിച്ചു. കോഹ്ലിക്കും രാഹുലിനും മുന്നേറ്റം
മത്സരത്തിനു ശേഷം മൈക്കിള്‍ ഹോള്‍ഡിങ്ങ് ഇന്ത്യയുടെ ചേസിങ്ങിനെക്കുറിച്ച് പറയുകയും ടീമിലെ ധോണിയുടെ സാന്നിധ്യത്തെ പറ്റി വിശിദീകരിക്കുകയും ചെയ്തു. ധോണി പ്ലെയിങ്ങ് ഇലവനില്‍ ഉണ്ടായിരുന്നപ്പോള്‍ എങ്ങനെയാണ് ഇന്ത്യ ചേസിങ്ങ് ചെയ്തത് എന്ന് ഹോള്‍ഡിങ്ങ് ചൂണ്ടികാട്ടി. നിലവിലെ ഇന്ത്യന്‍ ടീം കഴിവുള്ളവരാണെന്നും ധോണിയെപ്പോലൊരു ഫിനീഷറെയാണ് ആവശ്യമെന്നും ഹോള്‍ഡിങ്ങ് പറഞ്ഞു.
" ചേസിങ്ങ് ചെയ്യാന്‍ ഇന്ത്യന്‍ ടീം ബുദ്ധിമുട്ടും. മഹേന്ദ്ര സിങ്ങ് ധോണി വിരമിച്ചതുകൊണ്ട് ഇന്ത്യക്ക് പറ്റിയ ഒരു നഷ്ടം ഇതാണ്. മധ്യനിരയില്‍ ബാറ്റ് ചെയ്യാനെത്തി ചേസിങ്ങിന്റെ ഗതി മഹേന്ദ്ര സിങ്ങ് ധോണി ഏറ്റെടുക്കും. മഹേന്ദ്ര സിങ്ങ് ധോണി ടീമിലുള്ളപ്പോള്‍ ഇന്ത്യ നന്നായാണ് മത്സരങ്ങള്‍ ചേസ് ചെയ്തത്. " യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഹോള്‍ഡിങ്ങ് പറഞ്ഞു.
Read More മാക്സ്വെല്ലിന് ഐപില്‍ വെറുമൊരു തമാശകളി :പരിഹാസവുമായി വിരേന്ദര്‍ സെവാഗ്
" ഇന്ത്യന്‍ ടീം ചേസ് ചെയ്യുന്ന ഒരു ഘട്ടത്തിലും ധോണി പരിഭ്രമിക്കില്ലാ. അദ്ദേഹത്തിന്റെ കഴിവില്‍ വിശ്വാസമുള്ളതുകൊണ്ടും എങ്ങനെയാണ് ചേസ് ചെയ്യേണ്ടത് എന്നറിയാവുന്നതുകൊണ്ടുമാണ് ധോണി പതിയെ തുടങ്ങി പിന്നീട് സ്പീഡ് കൂട്ടുന്നത്. നിലവില്‍ മികച്ച ടീമാണ് ഇന്ത്യയുടേത്. പക്ഷേ റണ്‍ ചേസിങ്ങില്‍ ധോണി സ്പെഷ്യല്‍ താരമാണ്. " ഹോള്‍ഡിങ്ങ് പറഞ്ഞു നിര്‍ത്തി.