Saturday, 28 Nov, 10.59 pm SportsFan.in

ഹോം
മാഞ്ചസ്റ്റര്‍ സിറ്റി ജേഴ്സിയില്‍ ആദ്യ ഹാട്രിക്കുമായി മഹാരെസ്

മാഞ്ചസ്റ്റര്‍ സിറ്റിക്കു വേണ്ടി റിയാദ് മഹാരെസ് ആദ്യ ഹാട്രിക്ക് സ്വന്തമാക്കിയ മത്സരത്തില്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ വിജയം ബേണ്‍ലിക്കെതിരെ സ്വന്തമാക്കി. ബെഞ്ചമിന്‍ മെന്‍ഡി, ഫെറാന്‍ ടോറസ് എന്നിവര്‍കൂടി സ്കോര്‍ ഷീറ്റില്‍ ഇടം നേടിയപ്പോള്‍ എതിരില്ലാത്ത അഞ്ചു ഗോളിനാണ് ബേണ്‍ലിയെ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ മികച്ച തുടക്കമാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ലഭിച്ചത്. ആറാം മിനിറ്റില്‍ കെവിന്‍ ഡിബ്രിയൂണ്‍ ഒരുക്കിയ അവസരത്തില്‍ മഹാരെസ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ആദ്യ ഗോള്‍ നേടി. കെയില്‍ വാക്കറിന്‍റെ പാസ്സ് സ്വീകരിച്ച്‌ രണ്ട് ഡിഫന്‍റര്‍മാരെ മറികടന്നു മനോഹരമായ ഒരു ഗോളിലൂടെയാണ് മഹാരെസ് ലീഡ് ഇരട്ടിയാക്കിയത്.

മാഞ്ചസ്റ്റര്‍ സിറ്റി ടോറസിന്‍റെ ഹെഡറിലൂടെ വല കുലുക്കിയെങ്കിലും ഓഫ്സൈഡ് കാരണം ഗോള്‍ അനുവദിച്ചില്ലാ. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുന്‍പ് ഡിബ്രിയൂണിന്‍റെ ക്രോസില്‍ നിന്നും മെന്‍ഡി ലീഡ് ഉയര്‍ത്തി. ഫെറാന്‍ ടോറസ് ടീമിന്‍റെ നാലാം ഗോള്‍ നേടിയപ്പോള്‍ മിനിറ്റുകള്‍ക്ക് ശേഷം ഹെഡറിലൂടെ മഹാരെസ് ഹാട്രിക്ക് പൂര്‍ത്തിയാക്കി.

Read More IFA ഷീല്‍ഡില്‍ സെമി കാണാതെ ഗോകുലം കേരള എഫ്.സി പുറത്ത്

വിജയത്തോടെ 9 മത്സരങ്ങളില്‍ നിന്നും 15 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റി എട്ടാമതാണ്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം ചാംപ്യന്‍സ് ലീഗില്‍ പോര്‍ട്ടോക്കെതിരെയാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sports Fan
Top