ഹോം
ഓസ്ട്രേലിയക്ക് തിരിച്ചടിയായി ഡേവിഡ് വാര്‍ണറുടെ പരിക്ക്.

ഇന്ത്യക്കെതിരായ ഏകദിന പരമ്ബര ഓസ്ട്രേലിയ സ്വന്തമാക്കിയെങ്കിലും, ഓപ്പണര്‍ ഡേവിഡ് വാര്‍ണറിനു പരിക്കേറ്റത് ഓസ്ട്രേലിയക്ക് തിരിച്ചടിയായി. ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ ഡേവിഡ് വാര്‍ണര്‍ ടീം ഫിസിയോടെ സഹായത്തോടെയാണ് ഗ്രൗണ്ടില്‍ നിന്നും പുറത്തുപോയത്. മുഖത്ത് കഠിനമായ വേദനയുള്ളത് മുഖത്ത് നിന്നും പ്രകടമായിരുന്നു.
ഇന്ത്യന്‍ ഇന്നിംഗ്സിന്റെ നാലാം ഓവറില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് മിഡ് ഓഫില്‍ സിംഗിളിന് ശ്രമിച്ചപ്പോള്‍ പന്ത് ഓടിയെടുത്ത് മറിയുന്നതിനിടയില്‍ വാര്‍ണറുടെ കാലിന് പരിക്കേല്‍ക്കുകയായിരുന്നു. ടി20 പരമ്ബരയും ടെസ്റ്റ് സീരിസും ബാക്കി നില്‍ക്കേ വാര്‍ണറുടെ പരിക്ക് തിരിച്ചടിയാണ്. ഡേവിഡ് വാര്‍ണറുടെ പരിക്ക് ഗുരുതരമാണോ എന്ന് അറിവായിട്ടില്ലാ.

മൂന്നാം ഏകദിനത്തില്‍ വാര്‍ണര്‍ കളിക്കുമെന്ന് കരുതാനാവില്ല എന്നാണ് മത്സര ശേഷം ഓസീസ് നായകന് ആരോണ്‍ ഫിഞ്ചിന്റെ വാക്കുകള്‍. വാര്‍ണറുടെ പരിക്ക് സംബന്ധിച്ച് ആശങ്ക മറ്റൊരു സഹതാരം ഗ്ലെന്‍ മാക്സ്വെല്ലും പങ്കുവച്ചിരുന്നു.
ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോണിസിന്റെ പരിക്കിനു പിന്നാലെയാണ് ഇപ്പോള്‍ ഡേവിഡ് വാര്‍ണറുടെ പരിക്ക്. ഡേവിഡ് വാര്‍ണര്‍ മൂന്നാം ഏകദിനത്തില്‍ കളിക്കുന്നില്ലെങ്കില്‍ ഓപ്പണറായി മാത്യൂ വെയ്ഡ് എത്തും. പരമ്ബരയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു വാര്‍ണര്‍. ആദ്യ മത്സരത്തില്‍ 69 ഉം രണ്ടാം ഏകദിനത്തില്‍ 83 ഉം റണ്‍സ് നേടി ഫിഞ്ചിനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് നേടിയിരുന്നു.