ഹോം
പറയാതെ വയ്യ. ഇന്ത്യന്‍ ക്യാപ്റ്റന്‍സി തീര്‍ത്തും ദയനീയം.

ഓസ്ട്രേലിയക്കെതിരെ രണ്ടാം മത്സരത്തിലും തോല്‍വി നേരിട്ടത്തോടെ കോഹ്ലിയുടെ ക്യാപ്റ്റന്‍സിക്കെതിരെ വിമര്‍ശനവുമായി ഗൗതം ഗംഭീര്‍. രണ്ടാം ഏകദിന മത്സരവും വിജയിച്ച് ഓസ്ട്രേലിയ പരമ്ബര സ്വന്തമാക്കിയിരുന്നു. സിഡ്നിയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 51 റണ്ണിനാണ് കോഹ്ലിയുടെ ടീം അടിയറവു പറഞ്ഞത്.
മത്സരത്തില്‍ വീരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയെ അതിരുക്ഷമായാണ് ഗംഭീര്‍ വിമര്‍ശിച്ചത്. ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ബാറ്റ് ചെയ്തപ്പോള്‍, ന്യൂബോളില്‍ ജസ്പ്രീത് ബൂംറക്ക് രണ്ടോവര്‍ മാത്രം കൊടുത്തതാണ് ഗംഭീറിന്റെ വിമര്‍ശനത്തിനു ഇടയാക്കിയത്.
" സത്യസന്ധമായി പറഞ്ഞാല്‍ കോഹ്ലിയുടെ ക്യാപ്റ്റന്‍സി എന്താണ് എനിക്ക് മനസ്സിലായിട്ടില്ലാ. ഓസ്ട്രേലിയയുടേതു പോലൊരു ബാറ്റിങ് ലൈനപ്പിനെ പിടിച്ചുകെട്ടണമെങ്കില്‍ ആദ്യം തന്നെ വിക്കറ്റ് വീഴ്ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമുക്കറിയാം. എന്നിട്ടും ഇന്ത്യന്‍ ക്യാപ്റ്റന്‍ ടീമിന്റെ പ്രധാന ബോളര്‍ക്ക് നല്‍കിയത് രണ്ട് ഓവര്‍ മാത്രം. സാധാരണ ഗതിയില്‍ ഏകദിനത്തില്‍ 4-3-3 ഓവറുകള്‍ വീതമുള്ള മൂന്ന് സ്പെല്ലുകളാണ് ഉണ്ടാകുക. അല്ലെങ്കില്‍ പരമാവധി നാല് ഓവറുകള്‍ " ഗംഭീര്‍ പറഞ്ഞു
ഇത് ട്വന്റി20 ക്രിക്കറ്റല്ലെന്ന് മറക്കരുത് എന്ന് പറഞ്ഞ ഗംഭീര്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍സി തീര്‍ത്തും ദയനീയമായിരുന്നുവെന്ന് കൂട്ടിച്ചേര്‍ത്തു. നേരത്തെ ആദ്യ ഏകദിന മത്സരത്തില്‍ ആറാം ബോളറുടെ അഭാവം അനുഭവപ്പെട്ടിരുന്നു. രണ്ടാം ഏകദിനത്തില്‍ ഹാര്‍ദിക് പാണ്ട്യ പന്ത് എറിയാന്‍ എത്തുകയും സ്റ്റീവ്ന്‍ സ്മിത്തിന്റെ വിക്കെറ്റ് നേടുകയും ചെയ്തു. ഒരു ഓവര്‍ മായങ്ക് അഗര്‍വാള്‍ പരീക്ഷിക്കുകയും ചെയ്തു.
ഇന്ത്യന്‍ ടീമിന്റെ ആറാം ബോളര്‍ പ്രശ്നം മറികടക്കാന്‍ ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയ താരങ്ങളെ പരീക്ഷിക്കണമെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. ഇവര്‍ക്കു അവസരം നല്കി അവരുടെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് വിലയിരുത്തേണ്ടതായിരുന്നു എന്ന് ഗംഭീര്‍ ഓര്‍മിപ്പിച്ചു.
'Can't understand the captaincy to be honest' - Gautam Gambhir critical of Virat Kohli after India's back-to-back losses against Australia
Read More മാക്സ്വെല്ലിന് ഐപില്‍ വെറുമൊരു തമാശകളി :പരിഹാസവുമായി വിരേന്ദര്‍ സെവാഗ്