Sunday, 29 Nov, 2.51 pm SportsFan.in

ഹോം
സച്ചിന്‍ - സേവാഗ് റെക്കോഡിനൊപ്പമെത്തി ഓസ്ട്രേലിയന്‍ ഓപ്പണര്‍മാര്‍

SYDNEY, AUSTRALIA - NOVEMBER 29: David Warner of Australia is congratulated by Aaron Finch of Australia after reaching 50 runs during game two of the One Day International series between Australia and India at Sydney Cricket Ground on November 29, 2020 in Sydney, Australia. (Photo by Cameron Spencer/Getty Images)

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓപ്പണിംഗ് വിക്കറ്റില്‍ മികച്ച തുടക്കമാണ് ഓസ്ട്രേലിയക്ക് ലഭിച്ചത്‌. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് 142 റണ്‍സാണ് ചേര്‍ത്തത്. പരമ്ബരയിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയത്. ആദ്യ മത്സരത്തില്‍ 156 റണ്‍സാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

കരിയറിലെ 12ാം ഓപ്പണിംഗ് സെഞ്ചുറി കൂട്ടുകെട്ടാണ് ആരോണ്‍ ഫിഞ്ച് - ഡേവിഡ് വാര്‍ണര്‍ കൂട്ടുകെട്ട് നേടിയത്. ഓപ്പണിംഗ് സെഞ്ചുറി കൂട്ടുകെട്ട് റെക്കോഡില്‍ സച്ചിന്‍ - സേവാഗ് എന്നിവരോടൊപ്പം എത്തി. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ 93 ഇന്നിംഗ്സ് എടുത്തപ്പോള്‍ ഓസ്ട്രേലിയന്‍ കൂട്ടുകെട്ടിനു വേണ്ടി വന്നത് വെറും 70 ഇന്നിംഗ്സ് മാത്രം.

Read More ഇങ്ങനെ ക്യാച്ചുകള്‍ കൈവിട്ടാല്‍ എങ്ങനെ T20 ലോകകപ്പ് ജയിക്കും :മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം.

136 ഇന്നിംഗ്സില്‍ നിന്നും 21 ഓപ്പണിംഗ് സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ - സൗരവ് ഗാംഗുലി ജോഡിയാണ് ലിസ്റ്റില്‍ ഒന്നാമത്. ഇവര്‍ക്ക് പിന്നിലായി 16 സെഞ്ചുറികള്‍ ഉള്ള ആദം ഗില്‍ക്രിസ്റ്റ് - മാത്യൂ ഹെയ്ഡന്‍ ( 114 ഇന്നിംഗ്സ് ) ധവാന്‍ - രോഹിത് ശര്‍മ്മ (107 ഇന്നിംഗ്സ് ) എന്നീ ജോഡികളാണുള്ളത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sports Fan
Top