ഹോം
വാര് ചതിച്ചു. അവസാന നിമിഷം ലിവര്‍പൂള്‍ വിജയം കൈവിട്ടു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റണിനോട് ലിവര്‍പൂള്‍ സമനില വഴങ്ങി. അവസാന നിമിഷം വരെ മുന്നില്‍ നിന്ന ലിവര്‍പൂള്‍, വാറിലൂടെ ലഭിച പെനാല്‍റ്റിയിലൂടെയാണ് സമനില വഴങ്ങിയത്. ബോക്സില്‍ ആന്‍ഡി റോബേട്ട്സണ് ഡാനി വെല്‍ബെക്കിനെ ചവിട്ടി എന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് പെനാല്‍റ്റി അനുവദിച്ചത്. പെനാല്‍റ്റി എടുത്ത പാസ്കല്‍ ഗ്രോസ് സ്കോര്‍ ലൈന്‍ 1-1 ആക്കി.
നേരത്തെ രണ്ടാം പകുതിയില്‍ രണ്ട് ഡിഫന്റേഴ്സിനെ മറികടന്ന് ജോട്ട നേടിയ ഗോളിലാണ് ലിവര്‍പൂള്‍ മുന്നിലെത്തിയത്. വോള്‍വ്സില്‍ നിന്നും എത്തിയ ശേഷം ലിവര്‍പൂളിനു വേണ്ടി നേടുന്ന ഒന്‍പതാം ഗോളാണിത്. മത്സരത്തില്‍ ലിവര്‍പൂള്‍ ഭംഗിയോടെ തുടക്കമിട്ടെങ്കിലും ആദ്യ അവസരം ലഭിച്ചത് ബ്രൈറ്റണിനായിരുന്നു. കോണ്‍ലിയെ നീക്കോ വില്യംസ് വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി നീലിനു ലക്ഷ്യത്തില്‍ എത്തിക്കാനായില്ലാ.
Read More 2020-ലെ ബെസ്റ്റ് ഫുട്ബോള്‍ ഏജന്റായി തിരഞ്ഞെടുക്കപ്പെട്ട് മിനോ റായിയോള
ആദ്യ പകുതിക്ക് തൊട്ടു മുന്‍പ് മുഹമ്മദ് സാല ലക്ഷ്യം കണ്ടെങ്കിലും ഓഫ്സൈഡ് കാരണം വാര് നിഷേധിച്ചു. സാലക്ക് പകരം എത്തിയ സാദിയോ മാനെയുടെ ഹെഡര്‍ ഗോളും ഓഫ്സൈഡ് കാരണം നിഷേധിച്ചു. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ലിവര്‍പൂളിന്റെ ഉറപ്പിച്ച വിജയം കൈവിട്ടു.
സമനില വഴങ്ങിയ ലിവര്‍പൂള്‍ 10 മത്സരങ്ങളില്‍ നിന്നും 21 പോയിന്റുമായി ഒന്നാമതാണ്. ലിവര്‍പൂളിന്റെ അടുത്ത മത്സരം ചാംപ്യന്‍സ് ലീഗില്‍ അയാക്സിനെതിരെയാണ്.