ഫുട്ബോള്‍
സൂപ്പര്‍താരങ്ങള്‍ തിരിച്ചെത്തി, അഞ്ച് മാറ്റങ്ങള്‍; ബ്ലാസ്റ്റേഴ്സ് പട ഇങ്ങനെ

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജെംഷദ്പുര്‍ എഫ്.സിയെ നേരിടുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍. ഗോവയ്ക്കെതിരായ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ നിന്ന് അഞ്ച് മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. സൂപ്പര്‍താരം ഫാക്കുന്‍ഡോ പെരേയ്ര ഇന്ന് സ്ക്വാഡിലില്ല.
അല്‍ബിനോ ഗോമസ് തന്നെയാണ് ഇന്നും ബ്ലാസ്റ്റേഴ്സ് വലകുലുക്കുന്നത്. പ്രതിരോധനിരയിലേക്ക് ക്യാപ്റ്റന്‍ ജെസ്സല്‍ കാര്‍നെയ്റോയും സിംബാവെ താരം കോസ്റ്റ നമോയ്നേസുവും തിരിച്ചെത്തി. ജീക്സന് സിങ്ങിനും ദെനചന്ദ്ര മീത്തെയ്ക്കും പകരമാണിവര് ഇറങ്ങുന്നത്. ബെക്കാരി കോനെയും സന്ദീപ് സിങ്ങും പ്രതിരോധത്തിലെ സ്ഥാനം നിലനിര്‍ത്തി.
മധ്യനിരയില്‍ വിസെന്റെ ഗോമസിനും സഹല്‍ അബ്ദുള്‍ സമദിനുമൊപ്പം പൂയ്റ്റിയയും രോഹിത് കുമാറുമാണിറങ്ങുന്നത്. മുന്നേറ്റനിരയില്‍ ഗാരി ഹൂപ്പര്‍-ജോര്‍ദാന്‍ മറെ സഖ്യം തിരിച്ചെത്തി. സ്പാനിഷ് താരം ജുവാന്‍ഡെ ഇന്ന് പകരക്കാരുടെ ബെഞ്ചിലാണ്. ജീക്സന് സിങ്ങും മലയാളി താരം കെ.പി.രാഹുലും സസ്പെന്‍ഷനെ തുടര്‍ന്ന് പുറത്താണ്.