Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
14 വര്‍ഷമായി കാണാമറയത്ത്; ജോലിക്ക് തിരിച്ച സൈനികന്റെ തിരോധാനത്തില്‍ ഒടുവില്‍ സിബിഐ അന്വേഷണം

14 വര്‍ഷമായി കാണാമറയത്ത്; ജോലിക്ക് തിരിച്ച സൈനികന്റെ തിരോധാനത്തില്‍ ഒടുവില്‍ സിബിഐ അന്വേഷണം

കൊച്ചി: ജോലിസ്ഥലത്തേക്ക് യാത്രതിരിച്ച്‌ 14 വർഷമായി കാണാതായ സൈനികന്റെ തിരോധാനത്തില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.

കുറുപ്പംപടി സ്വദേശിയും ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ് മൂന്നാം ബറ്റാലിയൻ ജവാനുമായ സുഭാഷ് ചന്ദ്രബോസിനെയാണ് (27) ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.

സംഭവത്തിന്റെ നാള്‍വഴികള്‍

2012 ഏപ്രില്‍ 4-നാണ് ഒരു മാസത്തെ അവധിക്കുശേഷം സുഭാഷ് ചന്ദ്രബോസ് നാട്ടില്‍ നിന്നും ജോലിസ്ഥലത്തേക്ക് മടങ്ങിയത്. യാത്ര തിരിച്ച്‌ കൃത്യം ഒരു ദിവസത്തിനുശേഷം, അതായത് ഏപ്രില്‍ 5-ന് അച്ഛൻ ബാലന് മകന്റെ ഫോണ്‍ കോള്‍ വന്നു. അപരിചിതമായ നമ്പരില്‍ നിന്നായിരുന്നു വിളി. ട്രെയിൻ വിശാഖപട്ടണത്ത് എത്തിയെന്നും തനിക്ക് സുഖമില്ലെന്നും എന്നാല്‍ പേടിക്കേണ്ടതില്ലെന്നും ജോലിസ്ഥലത്ത് സുരക്ഷിതമായി എത്തിക്കൊള്ളാമെന്നും പറഞ്ഞാണ് അവൻ ഫോണ്‍ കട്ട് ചെയ്തത്.

എന്നാല്‍, ഏപ്രില്‍ 10-ന് ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ് കമാൻഡന്റ് ബാലനെ ഫോണില്‍ വിളിച്ച്‌ സുഭാഷ് ചന്ദ്രബോസ് ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്ന വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഏപ്രില്‍ 13-ന് ബാലൻ റെയില്‍വേ പൊലിസില്‍ പരാതി നല്‍കി. സംസ്ഥാന ആഭ്യന്തര വകുപ്പ്, ത്രിപുര ഡിജിപി, ഐജി, എറണാകുളം റേഞ്ച് ഐജി എന്നിവർക്കും കുടുംബം പരാതികള്‍ നല്‍കിയിരുന്നു.

വിശാഖപട്ടണം പൊലിസ് സ്റ്റേഷനില്‍നിന്ന് അന്വേഷണ വിവരങ്ങള്‍ ശേഖരിക്കാൻ 2013 ജനുവരി 8-ന് ഹൈക്കോടതി എറണാകുളം റൂറല്‍ എസ്.പിക്ക് നിർദേശം നല്‍കിയിരുന്നു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താൻ വിശാഖപട്ടണം പൊലിസിനു നിർദേശം നല്‍കിയെങ്കിലും, തുമ്പൊന്നും ലഭിക്കാതെ അവർ കേസ് തീർപ്പാക്കുകയാണുണ്ടായത്. ത്രിപുര സ്റ്റേറ്റ് റൈഫിള്‍സിന്റെ ഭാഗത്തുനിന്നുള്ള അന്വേഷണവും എങ്ങുമെത്തിയില്ല.

വർഷങ്ങളായി നീതി തേടി അലഞ്ഞ അച്ഛൻ ബാലൻ, ഒടുവില്‍ മകന്റെ തിരോധാനത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹരജിയിലാണ് ഹൈക്കോടതി ഇപ്പോള്‍ നിർണായകമായ സിബിഐ അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

cbi probe ordered into the disappearance of subhash chandrabose, a tripura state rifles soldier who went missing during a train journey 14 years ago after leaving his home in kuruppampady, kerala.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham