Dailyhunt
2026 ലോകകപ്പിലെ ഏറ്റവും ശക്തര്‍ ആ ടീമാണ്: റൊണാള്‍ഡീഞ്ഞോ

2026 ലോകകപ്പിലെ ഏറ്റവും ശക്തര്‍ ആ ടീമാണ്: റൊണാള്‍ഡീഞ്ഞോ

2026 ലോകകപ്പിന്റെ ആവേശം അടുത്തെത്തി നില്‍ക്കുകയാണ്. കാല്‍പന്തുകളിയുടെ മാമാങ്കം ആരംഭിക്കാൻ ഇനി മാസങ്ങളുടെ കാത്തിരിപ്പ് മാത്രമാണ് ബാക്കിയുള്ളത്.

2026 ഫിഫ ലോകകപ്പില്‍ ബ്രസീലിന്റെ പ്രകടനം എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച്‌ സംസാരിച്ചിരിക്കുകയാണ് ബ്രസീലിയൻ ഇതിഹാസം റൊണാള്‍ഡീഞ്ഞോ.

ഗോള്‍കീപ്പർ മുതല്‍ ഫോവേഡ്സ് വരെ ഏറ്റവും ശക്തമായ ടീമായാണ് ബ്രസീല്‍ എത്തുന്നതെന്നാണ് റൊണാള്‍ഡീഞ്ഞോ അഭിപ്രായപ്പെട്ടത്. ഡയറിയോ ഒലെക്ക് നല്‍കിയ അഭിമുഖത്തിലാണ് റൊണാള്‍ഡീഞ്ഞോ ബ്രസീലിന്റെ സാധ്യതകളെക്കുറിച്ച്‌ സംസാരിച്ചത്.

''ബ്രസീല്‍ മികച്ച ഫോമിലാണ്. ഗോള്‍കീപ്പർ മുതല്‍ ഫോവേഡ്സ് വരെ മികച്ച താരങ്ങളുള്ള ശക്തമായ ഒരു ടീമായിട്ടാണ് ഞാൻ ബ്രസീലിനെ കാണുന്നത്. അവരെല്ലാം മികച്ച നിലവാരമുള്ളവരാണ്. എല്ലാ ടീമുകളും വളരെ ശക്തമായി എത്തുന്ന ലോകകപ്പായിരിക്കും ഇത്. ഇത്തവണ ഒരുപാട് ടീമുകളുണ്ട്. അവരെല്ലാം ശക്തരാണ്. അതിനാല്‍ മത്സരം കൂടുതല്‍ ആവേശമായിരിക്കും'' റൊണാള്‍ഡീഞ്ഞോ പറഞ്ഞു.

The excitement of the 2026 World Cup is approaching. There are only months left to wait for the footballing craze to begin. Brazilian legend Ronaldinho has spoken about how Brazil will perform in the 2026 FIFA World Cup. Ronaldinho said that Brazil will be the strongest team, from the goalkeeper to the forwards.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham