Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
724 കെട്ടിടങ്ങള്‍ ദേശീയ പൈതൃക പട്ടികയില്‍; പൈതൃക സംരക്ഷണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ബഹ്‌റൈൻ

724 കെട്ടിടങ്ങള്‍ ദേശീയ പൈതൃക പട്ടികയില്‍; പൈതൃക സംരക്ഷണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ബഹ്‌റൈൻ

നാമ: ബഹ്റൈൻ തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്തുള്ള 724 കെട്ടിടങ്ങളെ ദേശീയ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ബഹ്റൈൻ അതോറിറ്റി ഫോർ കള്‍ച്ചർ ആൻഡ് ആന്റിക്വിറ്റീസ്.

ഉടൻ തന്നെ 131 കെട്ടിടങ്ങളെക്കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള പഠനങ്ങള്‍ നടന്നുവരികയാണ്.

പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ അഹമ്മദ് ഖരാത്തയുടെ ചോദ്യത്തിന് മറുപടിയായി ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ അല്‍ നുഐമിയാണ് ഈ വിവരങ്ങള്‍ വ്യക്തമാക്കിയത്. ചരിത്ര നേട്ടങ്ങളെ നഗരഘടന നിലനിർത്തിക്കൊണ്ട് എങ്ങനെ ആധുനിക വികസനവും നിക്ഷേപ സാധ്യതകളും വളർത്താമെന്ന് അദ്ദേഹം വിശദീകരിച്ചു. പൈതൃക കെട്ടിടങ്ങളുടെ സംരക്ഷണം കേവലം നഗരങ്ങളെ പഴയപടിയാക്കി നിർത്തലല്ലെന്നും, മറിച്ച്‌ അവയെ സാമ്പത്തികമായി നിലനിർത്തുക എന്നതാണെന്നും മന്ത്രി പറഞ്ഞു.

സമുദ്രപരിധിയിലെ അജ്ഞാത വസ്തുക്കള്‍ തൊടുകയോ നീക്കുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

ഇതുപ്രകാരം രജിസ്റ്റർ ചെയ്ത പൈതൃക കെട്ടിടങ്ങള്‍ പൊളിക്കാനോ, മാറ്റം വരുത്താനോ, ഉടമസ്ഥാവകാശം ബഹ്റൈനികള്‍ അല്ലാത്തവർക്ക് കൈമാറാനോ പാടില്ല. അറ്റകുറ്റപ്പണികള്‍ അതോറിറ്റിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കണം. 50 വർഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതും ചരിത്രപരമോ കലാപരമോ ആയ മൂല്യമുള്ള ഏത് കെട്ടിടവും പൈതൃക പട്ടികയില്‍ ഉള്‍പ്പെടാം. ഈ മേഖലയില്‍ കർശന നിയമങ്ങള്‍ കൊണ്ടുവരുന്നതിന്റെ പശ്ചാത്തലത്തില്‍ പുറപ്പെടുവിപ്പിച്ച നിയമങ്ങളാണ് ഇവ. അതേസമയം പൈതൃക കെട്ടിടങ്ങളെ വാണിജ്യ, വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാൻ അനുമതിയുണ്ട്. പഴയ കെട്ടിടങ്ങളെ കഫേകള്‍, ഗാലറികള്‍, ബൂട്ടിക് ബിസിനസുകള്‍ എന്നിവയായി മാറ്റുമ്പോള്‍ ഈ കെട്ടിടങ്ങള്‍ നശിക്കാതിരിക്കും. മനാമ സൂഖും പരിസരപ്രദേശങ്ങളും ഉള്‍പ്പെടുന്ന ക്യാപിറ്റല്‍ ഗവർണറേറ്റിലെ രണ്ടാം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പൈതൃക കെട്ടിടങ്ങളുള്ളത്.

ഇവയില്‍ 855 കെട്ടിടങ്ങളില്‍ 724 എണ്ണവും ഇതിനോടകം പൈതൃക പട്ടികയില്‍ ഇടംപിടിച്ചു കഴിഞ്ഞു. വരുംതലമുറകള്‍ക്ക് ബഹ്റൈന്റെ തനതായ വാസ്തുവിദ്യയും അടയാളങ്ങളും തിരിച്ചറിയാൻ ഇവയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് ഡോ. റംസാൻ അല്‍ നുഐമി കൂട്ടിചേർത്തു.

The Bahrain Authority for Culture and Antiquities has listed 724 buildings in Manama on the National Heritage Register. Information Minister Dr. Ramzan Al Nuaimi emphasized that preservation aims to make these historic sites economically viable through commercial and tourism uses while safeguarding Bahrain's architectural identity for future generations.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham