Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആദിശേഖര്‍ കൊലപാതകം; പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച്‌ സുപ്രിംകോടതി, ജാമ്യം അനുവദിച്ചു

ആദിശേഖര്‍ കൊലപാതകം; പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച്‌ സുപ്രിംകോടതി, ജാമ്യം അനുവദിച്ചു

ന്യൂഡല്ഹി: കാട്ടാക്കടയിലെ ആദിശേഖറിന്റെ കൊലപാതകത്തില് പ്രതിയായ പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച്‌ സുപ്രിംകോടതി.

ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ചുകൊണ്ടാണ് കോടതി, പ്രതിയായ പ്രിയരഞ്ജന് ജാമ്യം അനുവദിച്ചത്.

വിചാരണ കോടതി വിധിച്ച ശിക്ഷയ്ക്കെതിരെ അപ്പീല് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അതില് തീര്പ്പ് ഉണ്ടാകുന്നതുവരെ ജാമ്യം അനുവദിക്കണമെന്നുമുള്ള പ്രിയരഞ്ജന്റെ അപേക്ഷയെ തുടര്ന്നാണ് കോടതി ജാമ്യം അനുവദിച്ചത്.

15 വയസുകാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില് പ്രിയരജ്ഞന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയുമാണ് നേരത്തെ സുപ്രിംകോടതി ശിക്ഷ വിധിച്ചത്. പിഴത്തുക കുട്ടിയുടെ മാതാപിതാക്കള്ക്ക് നല്കാനും കോടതി നിര്ദേശിച്ചിരുന്നു.

മാസങ്ങള്ക്ക് മുമ്പ് ക്ഷേത്രപരിസരത്ത് പ്രിയരഞ്ജന് മൂത്രമൊഴിച്ചത് ആദിശേഖര് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൃത്യം നടത്തിയതെന്നാണ് നിഗമനം. മാതാപിതാക്കള് ഇക്കാര്യം മൊഴിയായി നല്കിയതിന് പിന്നാലെ നരഹത്യ കുറ്റം ചുമത്തി പ്രിയരഞ്ജനെതിരെ കേസെടുക്കുകയായിരുന്നു.

ആദിശേഖറിന്റെ അകന്ന ബന്ധു കൂടിയാണ് പ്രിയരഞ്ജന്. കാട്ടാക്കട ചിന്മയ വിദ്യാലത്തിലെ പത്താം ക്ളാസ് വിദ്യാര്ത്ഥിയാണ് ആദിശേഖര്.

The Supreme Court has suspended the sentence of Priyaranjan, who was convicted in the Adishekhar murder case, and granted him bail pending further proceedings. The apex court's order provides temporary relief to the convict while the appeal is under consideration.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham