Dailyhunt
ആലപ്പുഴ സ്വദേശി റിയാദില്‍ അന്തരിച്ചു; ദീര്‍ഘകാലമായി സഊദിയില്‍ പ്രവാസി

ആലപ്പുഴ സ്വദേശി റിയാദില്‍ അന്തരിച്ചു; ദീര്‍ഘകാലമായി സഊദിയില്‍ പ്രവാസി

റിയാദ്: ദീർഘകാലമായി സഊദി അറേബ്യയില്‍ പ്രവാസിയായിരുന്ന ആലപ്പുഴ സ്വദേശി റിയാദില്‍ അന്തരിച്ചു. ചേപ്പാട് സ്വദേശി ബിജു ചാക്കോ (57) ആണ് റിയാദിലെ ഉബൈദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരിച്ചത്.

വർഷങ്ങളായി റിയാദില്‍ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. ഹെല്‍ത്ത് ഓയാസിസ് ആശുപത്രിയില്‍ നഴ്സായ ജെസ്സിയാണ് ഭാര്യ. മക്കള്‍: എയ്ഞ്ചല്‍, ജോയല്‍. പിതാവ്: ചാക്കോ, മാതാവ്: സാന്തമ്മ ചാക്കോ.

മൃതദേഹം നിയമനടപടികള്‍ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ക്ക് സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ നേതൃത്വം നല്‍കുന്നു.

English Summary: Biju Chacko (57), a native of Cheppad in Alappuzha, passed away at Ubaid Hospital in Riyadh, Saudi Arabia. He had been an expatriate in the capital city for many years. He is survived by his wife, Jessy, who works as a nurse at Health Oasis Hospital, and their two children, Angel and Joel.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham