Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അബുദബിയിലെ താമസസ്ഥലത്ത് എറണാകുളം സ്വദേശി മരിച്ച നിലയില്‍

അബുദബിയിലെ താമസസ്ഥലത്ത് എറണാകുളം സ്വദേശി മരിച്ച നിലയില്‍

ബുദാബി: എറണാകുളം ജില്ലയിലെ പറവൂർ സ്വദേശിയായ യുവാവിനെ അബുദബിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാച്ചപ്പറമ്പില്‍ ദിലീപ് കുമാറിന്റെയും ബിന്ദുവിന്റെയും മകനായ വിബിൻ കുമാർ (25) ആണ് മരിച്ചത്.

മുസഫയിലെ ഷാബിയ 12 പ്രദേശത്തെ ഒരു ഗ്രോസറി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന വിബിൻ, രാത്രി ജോലി കഴിഞ്ഞ് താമസസ്ഥലത്ത് വിശ്രമിക്കാനായി കിടന്നതായിരുന്നു. പതിവുപോലെ ഉച്ചയ്ക്ക് ജോലിക്ക് ഹാജരാകാതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിലവില്‍ ബനിയാസ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham