തൃശ്ശൂര്: സര്ക്കാര് ഓഫിസുകളിലേക്ക് നല്കുന്ന അപേക്ഷകളില് ചുവപ്പോ പച്ചയോ മഷി ഉപയോഗിക്കാന് പാടില്ലെന്ന പൊതുവായ ധാരണ തെറ്റാണെന്ന് വ്യക്തമാക്കി ഭരണപരിഷ്കാര വകുപ്പ്.
അപേക്ഷകള് തയ്യാറാക്കുന്നതിനും ഒപ്പിടുന്നതിനും ഇന്ന നിറത്തിലുള്ള മഷി തന്നെ വേണമെന്ന് യാതൊരു നിയമമോ ചട്ടമോ ഇല്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
മാള സ്വദേശിയായ ഷാന്റി ജോസഫ് തട്ടകത്ത് സമര്പ്പിച്ച വിവരാവകാശ അപ്പീലിന് മറുപടിയായി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ജോയിന്റ് സെക്രട്ടറി പി.എം രാധയാണ് ഈ കാര്യത്തില് വ്യക്തത വരുത്തിയത്. ഓഫിസുകളിലേക്ക് സമര്പ്പിക്കുന്ന കടലാസുകളില് ഒപ്പിടാനോ എഴുതാനോ ഒരു പ്രത്യേക നിറം ഉപയോഗിക്കണമെന്ന് ചട്ടമുണ്ടോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
തുല്യാവകാശം
പേനയിലെ മഷിയുടെ നിറത്തിന്റെ കാര്യത്തില് സാധാരണക്കാരനും ഉദ്യോഗസ്ഥര്ക്കും ജനപ്രതിനിധികള്ക്കും ഒരുപോലെ അവകാശമുണ്ടെന്നും ഇതില് പ്രത്യേക വേര്തിരിവുകള് ഇല്ലെന്നും ഭരണപരിഷ്കാര വകുപ്പ് മറുപടിയില് കൂട്ടിച്ചേര്ത്തു.
the administrative reforms department clarified through an RTI reply that citizens can use any color ink, including red or green, for writing and signing government applications as there are no rules restricting it.

