Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'അതില്‍ രാഷ്ട്രീയമില്ല, തികച്ചും സൗഹൃദപരം'; തിരുവനന്തപുരം മേയറുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിച്ച്‌ കോഴിക്കോട് ഡെപ്യൂട്ടി മേയര്‍

'അതില്‍ രാഷ്ട്രീയമില്ല, തികച്ചും സൗഹൃദപരം'; തിരുവനന്തപുരം മേയറുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിച്ച്‌ കോഴിക്കോട് ഡെപ്യൂട്ടി മേയര്‍

കോഴിക്കോട്: കോഴിക്കോട് മേയറും സംഘവും തിരുവനന്തപുരം മേയറുമായി കൂടിക്കാഴ്ച നടത്തിയതില് യാതൊരുവിധ അസ്വാഭാവികതയുമില്ലെന്ന് ഡെപ്യൂട്ടി മേയര് ഡോ.

എസ്. ജയശ്രീ. തിരുവനന്തപുരത്ത് നടന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള സന്ദര്ശനമല്ലെന്നും സര്വകക്ഷി സംഘമാണ് മേയര്ക്കൊപ്പമുണ്ടായിരുന്നതെന്നും ജയശ്രീ വ്യക്തമാക്കി.

വിഷയത്തെ തെറ്റായ രീതിയില് വ്യാഖ്യാനിക്കേണ്ട കാര്യമില്ല. ഏതൊരു നഗരത്തില് പോകുമ്പോഴും അവിടുത്തെ നഗരപിതാവിനെ കാണുന്നത് സ്വാഭാവികമായ മര്യാദ മാത്രമാണ്. കോഴിക്കോട് ഒരു സാഹിത്യ നഗരമായതിനാല് മറ്റ് പലയിടങ്ങളില് നിന്നുമുള്ള മേയര്മാര് ഇങ്ങോട്ടും വരാറുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്ക്കായി തിരുവനന്തപുരത്ത് എത്തിയപ്പോള് നടത്തിയ ഒരു സൗഹൃദ സന്ദര്ശനം മാത്രമാണിതെന്നും ഡെപ്യൂട്ടി മേയര് കൂട്ടിച്ചേര്ത്തു.

മന്ത്രിമാരെ നേരില് കാണുന്നതിനായി തലസ്ഥാനത്തെത്തിയ കോഴിക്കോട് കോര്പ്പറേഷന്റെ സര്വകക്ഷി സംഘമാണ് ചൊവ്വാഴ്ച തിരുവനന്തപുരം മേയര് വി.വി രാജേഷുമായി കൂടിക്കാഴ്ച നടത്തിയത്. കോഴിക്കോട് മേയര് ഒ. സദാശിവന്റെ നേതൃത്വത്തിലുള്ള സംഘത്തെ വി.വി രാജേഷ് പൊന്നാടയണിയിച്ച്‌ സ്വീകരിച്ചു.

യു.ഡി.എഫ് അംഗങ്ങളും കോഴിക്കോട്ടെ പ്രതിപക്ഷ നേതാവുമായ ഷമീല് തങ്ങളും ഈ സംഘത്തിലുണ്ടായിരുന്നു. തിരുവനന്തപുരത്ത് മേയര്ക്കെതിരെ എല്.ഡി.എഫും യു.ഡി.എഫും ശക്തമായ രാഷ്ട്രീയ പ്രതിഷേധം ഉയര്ത്തുന്ന പശ്ചാത്തലത്തിലാണ് ഈ സൗഹൃദ സന്ദര്ശനം നടന്നത്.

Kozhikode Deputy Mayor Dr. S. Jayasree clarified that the meeting between the Kozhikode all-party delegation and the Thiruvananthapuram Mayor was a purely non-political, friendly courtesy visit.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham