വാഷിങ്ടണ്: ഇറാന് വെടിവെച്ചിട്ട എഫ്15ഇ പോര്വിമാനത്തിലെ ജീവനക്കാരനെ രക്ഷപ്പെടുത്തിയെന്ന് സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്.
സൈനികനെ രക്ഷിച്ചതായും അദ്ദേഹം സുരക്ഷിതനും ആരോഗ്യവാനുമാണെന്നും സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില് പങ്കുവെച്ച കുറിപ്പില് അദ്ദേഹം വ്യക്തമാക്കി.
ശത്രുക്കള് അദേഹത്തെ വേട്ടയാടിയെന്നും കമാന്ഡര് ഇന് ചീഫ്, യുദ്ധ സെക്രട്ടറി, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയര്മാന്, സഹ യുദ്ധ പോരാളികള് എന്നിവര് 24 മണിക്കൂറും അദ്ദേഹത്തിന്റെ സ്ഥാനം നിരീക്ഷിച്ചുകൊണ്ടിരുന്നുവെന്നും ട്രംപ് പറഞ്ഞു. രാത്രിയില് നടന്ന രക്ഷാപ്രവര്ത്തനത്തിനിടെ പ്രദേശത്ത് ശക്തമായ വെടിവയ്പ്പ് നടന്നതായി ഉദ്യോഗസ്ഥര് വ്യക്തമായി.

