Dailyhunt
അവൻ ക്രിക്കറ്റിലെ വലിയ പ്രതിഭയായി മാറും: അനില്‍ കുംബ്ലെ

അവൻ ക്രിക്കറ്റിലെ വലിയ പ്രതിഭയായി മാറും: അനില്‍ കുംബ്ലെ

മുംബൈ: കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയല്‍സ് മത്സരത്തിന് ശേഷം രാജസ്ഥാൻ താരം വൈഭവ് സൂര്യവംശിയെ പുകഴ്ത്തി അനില്‍ കുംബ്ലെ.

മികച്ച ബൗളർമാരില്‍ ഒരാളായ ജസ്പ്രീത് ബുംറയെ യാതൊരു ഭയവുമില്ലാ തെ നേരിട്ട സൂര്യവംശിയെ വാനോളം പുകഴ്ത്തിയാണ് മുൻ ഇന്ത്യൻ നായകൻ അനില്‍ കുംബ്ലെ സംസാരിച്ചത്.

ലോകത്തിലെ ഏറ്റവും മികച്ച ബൗളറെ നേരിടുന്നത് ഇത്ര എളുപ്പമാണെന്ന് വൈഭവ് തോന്നിപ്പിച്ചുവെന്ന് അനില്‍ കുംബ്ലെ പറഞ്ഞു. സാധാരണ ബുംറയാണ് ബാറ്റർമാരെ തന്റെ തന്ത്രങ്ങളില്‍ കുടുക്കാറുള്ളത്. എന്നാല്‍ ഇവിടെ സൂര്യവംശിയാണ് ബുംറയെ കുടുക്കിയത്. ബുംറ സ്ലോവർ ബോള്‍ എറിയുമെന്ന് മുൻകൂട്ടി കണ്ട് താരം അതിനായി കാത്തിരുന്നു സിക്സർ അടിച്ചു. ഓരോ മത്സരത്തിലും 300നടുത്ത് സ്ട്രൈക്ക് റേറ്റില്‍ റണ്‍സ് സ്കോർ ചെയ്യുന്ന ഈ കൗമാര താരത്തിൻറെ സ്ഥിരത അത്ഭുതപ്പെടുത്തുന്നതാണ്.' കുംബ്ലെ വ്യക്തമാക്കി.

മഴയെത്തുടർന്ന് 11 ഓവറായി ചുരുക്കിയ മത്സരത്തില്‍ രാജസ്ഥാൻ റോയല്‍സിന് വേണ്ടി യശസ്വി ജയ്സ്വാളും സൂര്യവംശിയും ചേർന്ന് സ്ഫോടനാത്മകമായ തുടക്കമാണ് നല്‍കിയത്. ആദ്യ ഓവറില്‍ ദീപക് ചഹാറിനെതിരെ നാല് ഫോറുകളും ഒരു സിക്സറും പറത്തി ജയ്സ്വാള്‍ 22 റണ്‍സ് അടിച്ചെടുത്തു. പിന്നാലെ പന്തെറിയാനെത്തിയ ജസ്പ്രീത് ബുംറയെ ആദ്യ പന്തില്‍ തന്നെ മിഡ് ഓണിന് സിക്സർ പറത്തികൊണ്ടാണ് സൂര്യവംശി വരവേറ്റത്. രണ്ട് പന്തുകള്‍ക്ക് ശേഷം ഡീപ്പ് സ്ക്വയർ ലെഗിലൂടെ താരം വീണ്ടും സിക്സർ നേടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham