മനാമ: ബഹ്റൈന്റെ വാണിജ്യ-നിക്ഷേപ മേഖലകളില് ലുലു ഗ്രൂപ്പ് നല്കുന്ന സജീവമായ സംഭാവനകളെ പ്രശംസിച്ച് ബഹ്റൈന് രാജാവ് ഹമദ് ബിന് ഈസ ആല് ഖലീഫ.
ലുലു ഗ്രൂപ്പ് ചെയര്മാനും മാനേജിങ് ഡയറക്ടറുമായ എം.എ യൂസഫലിയെ കൊട്ടാരത്തില് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തുടനീളം ലുലു ഗ്രൂപ്പ് നടപ്പാക്കുന്ന വിജയകരമായ സംരംഭങ്ങള് ബഹ്റൈന്റെ സാമ്ബത്തിക വളര്ച്ചയില് നിര്ണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് രാജാവ് അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യത്തില് അവശ്യവസ്തുക്കളുടെയും ഉപഭോക്തൃ ഉല്പ്പന്നങ്ങളുടെയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പുവരുത്തുന്നതില് ഗ്രൂപ്പ് കാണിക്കുന്ന ജാഗ്രതയെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ബഹ്റൈന് ഭരണകൂടം നല്കി വരുന്ന വലിയ പിന്തുണയ്ക്കും സഹകരണത്തിനും എം.എ യൂസുഫലി ഹമദ് രാജാവിനോട് നന്ദി രേഖപ്പെടുത്തി.
King Hamad bin Isa Al Khalifa received Lulu Group Chairman M.A. Yusuff Ali and commended the group's significant contributions to Bahrain's commercial and food security sectors.

