മനാമ: പ്രാദേശിക അനിശ്ചിതത്വങ്ങള്‍ തുടരുന്ന സാഹചര്യത്തിലും ബഹ്റൈനിലെ ഭക്ഷ്യ വിതരണവും ലോജിസ്റ്റിക്സും തടസ്സമില്ലാതെ തുടരുന്നതായി ഉദ്യോഗസ്ഥരും വിപണി വ്യാപാരികളും അറിയിച്ചു.
മേഖലയിലെ സംഘർഷം പൊതുജനങ്ങളില്‍ ചില ആശങ്കകള്‍ ഉയർത്തിയെങ്കിലും, അവശ്യ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയില്‍ യാതൊരു തടസ്സവും ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
റിപ്പോർട്ടനുസരിച്ച് , വിവിധ വിപണികളിലെ വ്യാപാരികള്‍ വിതരണ ശൃംഖല സാധാരണ നിലയില്‍ പ്രവർത്തിക്കുന്നുവെന്ന് വ്യക്തമാക്കി. തക്കാളി, കാബേജ്, ഉള്ളി, ലെറ്റൂസ് എന്നിവ പോലുള്ള പച്ചക്കറികള്‍ സൗദി അറേബ്യ വഴി സ്ഥിരമായി എത്തുന്നതായി മനാമയിലെ സെൻട്രല്‍ മാർക്കറ്റിലെ ഒരു വ്യാപാരി പറഞ്ഞു.
കൂടാതെ രാജ്യത്തുടനീളമുള്ള മറ്റു റീട്ടെയില്‍ വ്യാപാരികളും സമാനമായ നിലപാടാണ് പങ്കുവെച്ചത്. സ്ഥിരമായ വിതരണ കേന്ദ്രങ്ങള്‍ ഉള്ളതിനാല്‍ അവശ്യ സാധനങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാകുന്നതായി അവർ അറിയിച്ചു.
അതേസമയം, ചെറിയ കുപ്പിവെള്ള നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് ഒരു പ്രാദേശിക വിതരണക്കാരൻ അറിയിച്ചു. അടുത്ത രണ്ട് ആഴ്ചത്തേക്ക് ഉല്‍പ്പാദനം തുടരാൻ മതിയായ സ്രോതസ്സുകള്‍ നിലവിലുണ്ടെന്നും, ഇതുവരെ വിതരണ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, പ്രധാന പലചരക്ക് വിഭാഗങ്ങളില്‍ ഷെല്‍ഫുകള്‍ പൂർണ്ണമായും സ്റ്റോക്ക് ചെയ്ത നിലയിലാണ്.
ഇതിനിടെ, വ്യവസായ-വാണിജ്യ മന്ത്രി അബ്ദുള്ള ബിൻ അദേല്‍ ഫഖ്റോയുടെ നേതൃത്വത്തില്‍ മന്ത്രാലയ സംഘം മാർക്കറ്റുകള്‍, ഉല്‍പ്പാദന കേന്ദ്രങ്ങള്‍, വെയർഹൗസുകള്‍ എന്നിവിടങ്ങളില്‍ പതിവായി പരിശോധനകള്‍ നടത്തുന്നുണ്ട്. വിതരണ ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കുന്നതിനാണ് പുതിയ നടപടി.
Despite ongoing regional uncertainties, Bahrain’s food supply and logistics remain stable, according to officials and market vendors. Essential food items continue to arrive without disruption, supported by well-organized supply chains and steady imports, particularly from Saudi Arabia. Vendors confirmed that vegetables and daily necessities are consistently available, while water suppliers reported sufficient raw material stock for continued production. Authorities are actively monitoring markets and warehouses to ensure uninterrupted supply and stability across the country.

