കൊല്ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്വിക്ക് പിന്നാലെ തൃണമൂല് കോണ്ഗ്രസ് പശ്ചിമ ബംഗാളിലെ എല്ലാ പാര്ട്ടി കമ്മിറ്റികളും പിരിച്ചുവിട്ടു.
പോഷക കമ്മിറ്റികളും പിരിച്ചുവിട്ടിട്ടുണ്ട്. പുറത്താക്കപ്പെട്ട പാര്ട്ടി നിയമസഭാംഗം ഋതബ്രത ബാനര്ജിക്ക് പിന്തുണ പ്രഖ്യാപിച്ച് 58 ഓളം ടിഎംസി എംഎല്എമാര് നിയമസഭാ സ്പീക്കറെ സമീപിച്ച് മണിക്കൂറുകള്ക്ക് ശേഷമാണ് എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടത്. സമ്പൂര്ണ അഴിച്ചുപണിയുടെ ഭാഗമായാണ് നിലവിലെ നടപടിയെന്ന് വിശദീകരണം.
'പാര്ട്ടി അതിന്റെ സംഘടനയെ ശക്തിപ്പെടുത്തുന്നതിനും ഭാവിയിലെ വെല്ലുവിളികളെ പുതിയ വീര്യത്തോടെയും ലക്ഷ്യബോധത്തോടെയും നേരിടാന് സജ്ജമാക്കുന്നതിനും പ്രതിജ്ഞാബദ്ധമാണ്,'' തൃണമൂല് കോണ്ഗ്രസ് എക്സ് പോസ്റ്റില് വ്യക്തമാക്കി.

