പാലക്കാട്: സംസ്ഥാനത്തെ പൊതുജനങ്ങളുടെ പെരുമാറ്റ രീതികളെ രൂക്ഷമായി വിമര്ശിച്ച് ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണ്.
കാശ് വേണ്ടാത്ത കെ.എസ്.ആര്.ടി.സി ബസുകളില് സ്ത്രീകള് തള്ളിക്കയറുന്നുവെന്നും അതേസമയം തന്നെ മക്കളെ വന് തുക ഫീസ് നല്കി സ്വകാര്യ സ്കൂളുകളില് പഠിപ്പിക്കുന്നുവെന്നുമാണ് മന്ത്രിയുടെ പരാമര്ശം. കേരള ബസ് ട്രാന്സ്പോര്ട്ട് അസോസിയേഷന് സംസ്ഥാന സമ്മേളനത്തില് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്ശങ്ങള്.
ഫീസില്ലാത്ത സര്ക്കാര് സ്കൂളുകളില് പോലും മക്കളെ അയക്കാന് മടിക്കുന്നവര്, അസുഖം വന്നാല് സ്വകാര്യ ആശുപത്രികളില് പോകാതെ സര്ക്കാര് ആശുപത്രികളുടെ വരാന്തയില് കിടക്കാന് തയ്യാറാകുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
'''പ്രിയദര്ശിനി' ബസ് വിജയിക്കാന് കാരണം കേരളത്തിലെ ദാരിദ്ര്യമാണ്. പൊതുജനാരോഗ്യം, പൊതുഗതാഗതം, പൊതുവിദ്യാഭ്യാസം, കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം എന്നിവ എന്നെ അതിശയിപ്പിക്കുകയാണ്. പ്രിയദര്ശിനി വന്നാല് സ്ത്രീകള് തിക്കി തിരക്കി പോകുന്നതിന്റെ കാരണം കുടുംബിനികളുടെ കൈയില് കാശില്ലെന്ന യാഥാര്ഥ്യമാണ് വെളിപ്പെടുത്തുന്നത്''- മന്ത്രി പറഞ്ഞു.
Kerala Minister C.P. John has sparked controversy after stating that women who claim they cannot afford bus fare are still enrolling their children in private schools. The remark has drawn criticism from various quarters, with opponents accusing the minister of being insensitive to the financial struggles of ordinary families. The statement has reignited discussions on the rising cost of education, public transport expenses, and the challenges faced by low-income households in Kerala.

