Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബെംഗളൂരുവില്‍ ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളോട് ക്രൂരത; വാഷിങ് മെഷീനിലിട്ടും ജെറ്റ് സ്‌പ്രേ അടിച്ചും പീഡനം, 5 ആയമാര്‍ക്കെതിരെ കേസ്

ബെംഗളൂരുവില്‍ ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളോട് ക്രൂരത; വാഷിങ് മെഷീനിലിട്ടും ജെറ്റ് സ്‌പ്രേ അടിച്ചും പീഡനം, 5 ആയമാര്‍ക്കെതിരെ കേസ്

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ ഡേ കെയര് സെന്ററില് രണ്ട് വയസ്സുമാത്രം പ്രായമുള്ള കുരുന്നുകളോട് ജീവനക്കാരുടെ അതിക്രൂരമായ പെരുമാറ്റം.

കുട്ടികള് കരയുമ്പോള് ഫ്രണ്ട് ലോഡ് വാഷിങ് മെഷീന്റെ ഉള്ളില് അടച്ചിടുക, വാഷ് റൂമില് പൂട്ടിയിടുക തുടങ്ങിയ ക്രൂരതകളാണ് ഇവിടെ അരങ്ങേറിയത്.

കരച്ചില് നിര്ത്താനായി ടോയ്ലറ്റിലെ ജെറ്റ് സ്പ്രേ ഉപയോഗിച്ച്‌ കുഞ്ഞുങ്ങളുടെ വായിലേക്ക് നേരിട്ട് വെള്ളം ചീറ്റിക്കുകയും പതിവായി മര്ദിക്കുകയും ചെയ്തിരുന്നതായും വിവരമുണ്ട്. ബ്രൂക്ക്ഫീല്ഡിലെ എച്ച്‌.എ.എല് കാംപസില് പ്രവര്ത്തിക്കുന്ന 'കേപ്പ് ജമിനി' എന്ന ഡേകെയര് സ്ഥാപനത്തിലാണ് നാടിനെ നടുക്കിയ ഈ സംഭവം.

കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ പൊലിസ് ശക്തമായ നടപടി സ്വീകരിച്ചു. സ്ഥാപനത്തിലെ അഞ്ച് വനിതാ കെയര് ടേക്കര്മാര്ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര് ചെയ്ത് പൊലിസ് അന്വേഷണം ആരംഭിച്ചു. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന് നിര്ദേശിച്ചിട്ടുണ്ട്.

സംഭവത്തില് ചൈല്ഡ് ലൈനും കേസെടുത്തിട്ടുണ്ട്. ഡേകെയര് അധികൃതരില് നിന്ന് അടിയന്തര റിപോര്ട്ട് തേടുമെന്നും നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും ചൈല്ഡ് ലൈന് വ്യക്തമാക്കി. ഐടി ജീവനക്കാരായ മാതാപിതാക്കള് ജോലിക്ക് പോകുമ്പോള് കുട്ടികള് സുരക്ഷിതമായിരിക്കാന് വേണ്ടിയാണ് ഈ ഡേകെയറിനെ ഏല്പ്പിച്ചിരുന്നത്.

എന്നാല് അവിടെനിന്നാണ് കുരുന്നുകള്ക്ക് ഈ ദുരനുഭവം ഉണ്ടായത്. പരാതിക്കാരായ മാതാപിതാക്കളുടെയും ഡേകെയറിലെ മറ്റ് ജീവനക്കാരുടെയും മൊഴികള് പൊലിസ് രേഖപ്പെടുത്തി വരുകയാണ്. നിലവില് പ്രചരിക്കുന്ന ദൃശ്യങ്ങള് എപ്പോള് ചിത്രീകരിച്ചതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.

Police have booked five female caretakers at a Bengaluru daycare for subjecting two-year-old toddlers to horrific abuse, including locking them in a washing machine and spraying toilet jet water into their mouths.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham