Dailyhunt
ഭക്ഷണം കഴിക്കുന്നതിനിടെ പാര്‍ക്കിലെ പൂളിലേക്ക് ചാടി; വിനോദയാത്രക്കെത്തിയ പത്ത് വയസുകാരന് ദാരുണാന്ത്യം

ഭക്ഷണം കഴിക്കുന്നതിനിടെ പാര്‍ക്കിലെ പൂളിലേക്ക് ചാടി; വിനോദയാത്രക്കെത്തിയ പത്ത് വയസുകാരന് ദാരുണാന്ത്യം

വെഞ്ഞാറമൂട്: വിനോദയാത്രക്കെത്തിയ പത്ത് വയസുകാരന് അമ്യൂസ്മെന്റ് പാര്ക്കില് വെച്ച്‌ മരിച്ചു. വിതുര തേവിയോട് മാതളം നെല്സാ ഹൗസില് നബീഷിന്റെയും, ധന്യയുടെയും മകന് അഖുല് ശിവയാണ് മരിച്ചത്.

ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സംഭവം.

ബന്ധുക്കളായ 11 പേര്ക്കൊപ്പമാണ് കുട്ടി പാര്ക്കിലെത്തിയത്. ഉച്ച ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുട്ടി പൂളിലേക്ക് എടുത്ത് ചാടുകയും, ഇതോടെ ഭക്ഷണം ശ്വാസകോശത്തില് കുടുങ്ങിയെന്നും, ഛര്ദ്ദിയും ദേഹാസ്വാസ്ഥ്യവുമുണ്ടായതാണ് മരണ കാരണമെന്നും പറയപ്പെടുന്നു. പാര്ക്കിലെ ജീവനക്കാര് ഉടന് കുട്ടിയെ പുറത്തെടുത്ത് പ്രഥമ ശുശ്രൂകള് നല്കിയ ശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു.

പട്ടാമ്പിയില്‍ കൊട്ടിക്കലാശത്തിനിടെ സംഘർഷം: കല്ലേറും കൂട്ടത്തല്ലും; പൊലിസുകാരനടക്കം അഞ്ച് പേർക്ക് പരുക്ക്

പിരപ്പന്കോടുള്ള സ്വകാര്യ വിനോദ സഞ്ചാര കേന്ദ്രത്തില്വെച്ചാണ് സംഭവം. വിതുര ഗവ യുപിഎസിലെ നാലാം ക്ലാസ് വിദ്യാര്ഥിയാണ് മരിച്ച അഖുല്. ഇന്ക്വസ്റ്റ് നടപടികള്ക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല് കോളജ് മോര്ച്ചറിയിലേക്ക് മാറ്റി.

10-year-old child died at an amusement park during a visit in thiruvananthapuram.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham