Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഭൂമി പൂജയില്‍ പ്രധാനമന്ത്രിയുടെ സുരക്ഷക്ക് കൊവിഡ് മുക്തരായ 150 പൊലിസുകാര്‍

ഭൂമി പൂജയില്‍ പ്രധാനമന്ത്രിയുടെ സുരക്ഷക്ക് കൊവിഡ് മുക്തരായ 150 പൊലിസുകാര്‍

ലഖ്‌നോ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ ഭാഗമായി നടക്കുന്ന ഭൂമി പൂജക്ക് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷ ഒരുക്കുക കൊവിഡ് മുക്തരായ 150 പൊലിസുകാര്‍. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമാണ് കൊവിഡ് മുക്തരായ പൊലിസുകാരെ നിയോഗിക്കാന്‍ തീരുമാനിച്ചതെന്ന് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ അറിയിച്ചു. രാവിലെ 11.30 ന് സാകേത് കോളേജ് ഹെലിപ്പാഡില്‍ വന്നിറങ്ങുന്നമൂന്നു മണിക്കൂറോളമാണ് മോദി ഇവിടെ ചിലവിടുക.

വൈറസിനെതിരായ ആന്റിബോഡി ഉള്ളതിനാല്‍ രോഗബാധയോ വ്യാപനമോ ഉണ്ടാകില്ലെന്ന നിമഗനത്തിലാണ് രോഗമുക്തരായ പൊലവിസുകാരെ സുരക്ഷക്ക് തെരഞ്ഞെടുത്തത്. ലഖ്‌നോവില്‍ നിന്നും ബറേലിയില്‍ നിന്നുമുള്ള ജൂലൈ 25 നകം അസുഖം ഭേദമായ പൊലിസുകാരാണ് സംഘഘത്തിലുള്ളത്.

ഈ സംഘത്തെ കൂടാതെ 400 പൊലീസുകാരെ കൂടി സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. കൊവിഡ് പരിശോധനക്ക് ശേഷമാണ് ഇവരെ നിയോഗിച്ചിട്ടുള്ളത്. നിലവിലുള്ള സാഹചര്യത്തില്‍ ഏറ്റവും ആരോഗ്യവാന്‍മാരായ ഉദ്യോഗസ്ഥരെയാണ് പ്രധാനമന്ത്രിയുടെ സുരക്ഷക്കായി തെരഞ്ഞെടുത്തിട്ടുള്ളതെന്നും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ദീപക് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഉച്ചക്ക് പന്ത്രണ്ടരയ്ക്കു നടക്കുന്ന ഭൂമിപൂജയിലും തുടര്‍ന്നുള്ള ശിലാസ്ഥാപനകര്‍മത്തിലുമാണ് പ്രധാനമന്ത്രി പങ്കെടുക്കുക. മോദിയാണ് ശിലാസ്ഥാപനം നിര്‍വഹിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham