Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഭൂവിനിയോഗ വകുപ്പില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്; 66,800 രൂപവരെ ശമ്പളം; അപേക്ഷ സെപ്റ്റംബര്‍ 02 വരെ

ഭൂവിനിയോഗ വകുപ്പില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്; 66,800 രൂപവരെ ശമ്പളം; അപേക്ഷ സെപ്റ്റംബര്‍ 02 വരെ

ഭൂവിനിയോഗ വകുപ്പിന് കീഴില്‍ ജോലി നേടാൻ അവസരം. ടെക്നിക്കല്‍ അസിസ്റ്റന്റ് (ജ്യോഗ്രഫിക്കല്‍ ഇൻഫർമേഷൻ സിസ്റ്റം) ഒഴിവിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്.

താല്‍പര്യമുള്ളവർ സെപ്റ്റംബർ 02ന് മുൻപായി അപേക്ഷിക്കണം.

തസ്തികയും ഒഴിവുകളും

ഭൂവിനിയോഗ വകുപ്പിന് കീഴില്‍ -ടെക്നിക്കല്‍ അസിസ്റ്റന്റ് (ജ്യോഗ്രഫിക്കല്‍ ഇൻഫർമേഷൻ സിസ്റ്റം) റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 01.

Department : Land Use Department
Name of Post : Technical Assistant (Geographical Information System)
CATEGORY NO: 082/2026
Last date of application 02.09.2026

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 31,100 രൂപമുതല്‍ 66,800 രൂപവരെ ശമ്പളം ലഭിക്കും.

പ്രായപരിധി

18 നും 40 നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികള്‍ 02.01.1986 നും 01.01.2008 നും
ഇടയില്‍ ജനിച്ചവരായിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റു പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവർക്കും അനുവദനീയമായ വയസ്സിളവുണ്ടായിരിക്കും.

യോഗ്യത

കേരള സർക്കാർ അംഗീകൃതമായ ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നുള്ള നാഷണല്‍ ട്രേഡ് സർട്ടിഫിക്കറ്റ് ( ഡ്രാഫ്റ്റ്സ്മാൻ സിവില്‍) അല്ലെങ്കില്‍ നാഷണല്‍ ട്രേഡ് സർട്ടിഫിക്കറ്റ് (സർവെയർ ) (രണ്ടു വർഷ കോഴ്സ് ).

പ്രൊബേഷൻ

ഈ തസ്തികയിലേക്ക് നിയമിക്കപ്പെടുന്ന ഏതൊരാളും അയാള്‍ ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ തുടർച്ചയായ മൂന്നു വർഷക്കാല സേവനത്തിനിടയില്‍ ആകെ രണ്ടു വർഷക്കാലം പ്രൊബേഷനിലായിരിക്കും.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/

വിജ്ഞാപനം: CLICK

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham