Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബിസിനസ് ലൈസൻസുകളും അനുമതികളും ഇനി ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ; 'ഇൻവെസ്റ്റ് ഇൻ ദുബൈ' കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു

ബിസിനസ് ലൈസൻസുകളും അനുമതികളും ഇനി ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ; 'ഇൻവെസ്റ്റ് ഇൻ ദുബൈ' കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു

ദുബൈ: ഇമാറാത്തില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതും ബിസിനസ്സ് നടപടികള്‍ പൂർത്തിയാക്കുന്നതും ഇനി മുൻപത്തേക്കാള്‍ വേഗത്തിലാകും.

ദുബൈ സര്ക്കാരിന്റെ ഏകീകൃത ഡിജിറ്റല്‍ ഗേറ്റ്വേയായ 'ഇൻവെസ്റ്റ് ഇൻ ദുബൈ' വഴി ലഭ്യമാക്കുന്ന സേവനങ്ങളില്‍ പകുതിയിലധികവും (53%) ഇപ്പോള്‍ തല്‍ക്ഷണം ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.

നേരിട്ട് ഓഫീസുകള്‍ സന്ദർശിക്കാതെ തന്നെ സംരംഭകർക്ക് ബിസിനസ് സജ്ജീകരണ നടപടികള്‍ പൂർത്തിയാക്കാൻ ഇതുവഴി സാധിക്കും.

പ്ലാറ്റ്ഫോമിലെ 53% സേവനങ്ങളും തല്‍ക്ഷണം പൂർത്തിയാക്കാം. 46% സേവനങ്ങള്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെടാതെ തന്നെ മുൻകൂട്ടി നല്‍കുന്നവയാണ്. 1,000-ത്തിലധികം ബിസിനസ് പ്രവർത്തനങ്ങള്‍ക്കും 70-ലധികം സംയോജിത സർക്കാർ-നിയന്ത്രണ സേനങ്ങള്‍ക്കും ഒറ്റ പ്ലാറ്റ്ഫോമിലൂടെ പ്രവേശനം ലഭിക്കും. ഓഫീസുകള്‍ സന്ദർശിക്കേണ്ട ആവശ്യകത ഒഴിവാക്കിയതിന് പുറമെ, അനാവശ്യമായ 66-ലധികം ഉപഭോക്തൃ മാനദണ്ഡങ്ങള്‍ റദ്ദാക്കിയിരുന്നു. ആരംഭിച്ചതുമുതല്‍ 5 ലക്ഷത്തിലധികം ആളുകള്‍ ഉപയോഗപ്പെടുത്തിയ പ്ലാറ്റ്ഫോമിന് 97% ഉപഭോക്തൃ സംതൃപ്തി നിരക്കുണ്ട്.

ദുബൈ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസത്തിന് കീഴിലുള്ള 'ദുബൈ ബിസിനസ് രജിസ്ട്രേഷൻ ആൻഡ് ലൈസൻസിംഗ് കോർപ്പറേഷൻ' (DBLC) ആണ് ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചത്. ദുബൈ സര്ക്കാരിന്റെ മൊത്തം സേവന പോർട്ട്ഫോളിയോയുടെ 29 ശതമാനത്തോളം ഇപ്പോള്‍ ഇതിലൂടെ ലഭ്യമാണ്.

വ്യാപാര നാമങ്ങള്‍ റിസർവ് ചെയ്യാനും, റെഗുലേറ്ററി അനുമതികള്‍ നേടാനും, വാണിജ്യ ലൈസൻസുകള്‍ സ്വന്തമാക്കാനും ഇനി സിംഗിള്‍-വിൻഡോ സംവിധാനത്തിലൂടെ എളുപ്പത്തില്‍ സാധിക്കും. ദുബായുടെ സാമ്പത്തിക അജണ്ടയായ 'D33' ലക്ഷ്യങ്ങള്‍ക്ക് കരുത്തേകുന്നതിനായി നിർമ്മിത ബുദ്ധി (AI) അധിഷ്ഠിതമായ സേവനങ്ങളും പ്ലാറ്റ്ഫോമില്‍ ഉടൻ ഉള്‍പ്പെടുത്തും.

ഇത്തിഹാദ് റെയില്‍ യാത്രക്കാർക്കായി 'റെയില്‍ ടു റോഡ്' സേവനം; സ്റ്റേഷനുകളില്‍ നിന്ന് നേരിട്ട് വാഹനം വാടകയ്ക്കെടുക്കാം

Dubai strengthens its Invest in Dubai platform by integrating business licenses and government approvals into a single digital system, simplifying company setup and enhancing the investor experience across the emirate.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham