Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബ്രഹ്‌മോസ് വാങ്ങാന്‍ വിയറ്റ്‌നാമും ഇന്തോനേഷ്യയും; പ്രതിരോധ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വലിയ മുന്നേറ്റം

ബ്രഹ്‌മോസ് വാങ്ങാന്‍ വിയറ്റ്‌നാമും ഇന്തോനേഷ്യയും; പ്രതിരോധ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വലിയ മുന്നേറ്റം

സിംഗപ്പൂര്: ഇന്ത്യയുടെ കരുത്തുറ്റ ബ്രഹ്മോസ് മിസൈലുകള് സ്വന്തമാക്കാന് വിയറ്റ്നാമും ഇന്തോനേഷ്യയും തയ്യാറെടുക്കുന്നു.

വിയറ്റ്നാമുമായുള്ള കരാര് ഇതിനോടകം ഒപ്പുവെച്ചതായും ഇന്തോനേഷ്യയുമായുള്ള ചര്ച്ചകള് അവസാന ഘട്ടത്തിലാണെന്നും കേന്ദ്ര പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര് സിങ് വ്യക്തമാക്കി. സിംഗപ്പൂരില് നടന്ന ഷാംഗ്രി ലാ ഡയലോഗില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിയറ്റ്നാമുമായുള്ള കരാര് നേരത്തെ പൂര്ത്തിയായിട്ടുണ്ടെങ്കിലും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് പ്രതിരോധ സെക്രട്ടറി പറഞ്ഞു.

ഇന്തോനേഷ്യയുമായുള്ള കരാര് ഉടന് യാഥാര്ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല് കരാറുകളുടെ സാമ്പത്തിക മൂല്യം സംബന്ധിച്ച വിവരങ്ങള് ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. ഏകദേശം 6000 കോടി രൂപയുടെ ഇടപാടായിരിക്കാമെന്നാണ് സൂചന.

ഇന്ത്യയില് നിന്ന് ബ്രഹ്മോസ് മിസൈല് വാങ്ങിയ ആദ്യ വിദേശരാജ്യം ഫിലിപ്പീന്സ് ആയിരുന്നു. 2022ല് ഏകദേശം 375 മില്യണ് ഡോളറിനായിരുന്നു കരാര്. ഇപ്പോള് വിയറ്റ്നാമും ഇന്തോനേഷ്യയും കൂടി ഈ പട്ടികയിലേക്ക് എത്തുന്നതോടെ തെക്കുകിഴക്കന് ഏഷ്യയില് ബ്രഹ്മോസ് മിസൈലുകളുടെ സ്വാധീനം ഗണ്യമായി വര്ദ്ധിക്കും.

ആസിയാന് രാജ്യങ്ങളുമായുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെയും പ്രതിരോധ കയറ്റുമതി വര്ദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഇന്ത്യയുടെ ഈ നടപടി.

ദക്ഷിണ ചൈനാ കടലില് ചൈനയുമായി തര്ക്കങ്ങള് നിലനില്ക്കുന്ന സാഹചര്യത്തില് വിയറ്റ്നാം, ഫിലിപ്പീന്സ് തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ പ്രതിരോധ സഹകരണം ശക്തമാക്കുന്നത് തന്ത്രപ്രധാനമായ നീക്കമായാണ് കാണുന്നത്. വിശ്വസ്തരായ പങ്കാളികള്ക്ക് നൂതന പ്രതിരോധ സംവിധാനങ്ങള് നല്കുന്നതില് ഇന്ത്യയ്ക്ക് തടസ്സമില്ലെന്നും രാജേഷ് കുമാര് സിങ് വ്യക്തമാക്കി. ആസിയാന് രാജ്യങ്ങളെ ഇന്ത്യ സൗഹൃദ രാജ്യങ്ങളായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

റഷ്യയുമായി ചേര്ന്ന് ഇന്ത്യ വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് മിസൈലിന് ശബ്ദത്തേക്കാള് ഏകദേശം മൂന്നിരട്ടി വേഗതയില് (മാക് 2.8) സഞ്ചരിക്കാനുള്ള ശേഷിയുണ്ട്. ഇന്ത്യയുടെ 'മേക്ക് ഇന് ഇന്ത്യ' പദ്ധതിയുടെ വലിയ വിജയങ്ങളിലൊന്നായാണ് ഈ മിസൈല് കരാറുകള് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പ്രതിരോധ ഉല്പ്പാദനം, നവീകരണം, കയറ്റുമതി എന്നീ മേഖലകളില് ഇന്ത്യ വലിയ മാറ്റങ്ങള് വരുത്തിയിട്ടുണ്ട്. പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത നേടുന്നതിനൊപ്പം വിശ്വസ്തരായ രാജ്യങ്ങളുമായുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്താനും ആഗോള പ്രതിരോധ വിപണിയില് കൂടുതല് സാന്നിധ്യം ഉറപ്പിക്കാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

India is poised for a significant boost in its defence export sector as Vietnam and Indonesia are reportedly exploring the acquisition of the BrahMos supersonic cruise missile system. The potential deals highlight the growing international demand for Indian-made defence equipment and underscore India's emergence as a major player in the global defence market.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham