Dailyhunt
ബ്രസീലില്‍ വിമാനം റസ്റ്ററന്റിന് മുകളിലേക്ക് തകര്‍ന്നുവീണു, പിന്നാലെ തീപിടിച്ചു; പൈലറ്റടക്കം 4 പേര്‍ കൊല്ലപ്പെട്ടു

ബ്രസീലില്‍ വിമാനം റസ്റ്ററന്റിന് മുകളിലേക്ക് തകര്‍ന്നുവീണു, പിന്നാലെ തീപിടിച്ചു; പൈലറ്റടക്കം 4 പേര്‍ കൊല്ലപ്പെട്ടു

ബ്രസീലിയ: തെക്കന് ബ്രസീലിയന് സംസ്ഥാനമായ റിയോ ഗ്രാന്ഡെ ഡോ സുളില് ചെറു വിമാനം റസ്റ്ററന്റിന് മുകളിലേക്ക് തകര്ന്ന് വീണ് നാല് പേര് കൊല്ലപ്പെട്ടു.

പ്രാദേശിക സമയം രാവിലെ 10.30നുശേഷമാണ് അപകടമുണ്ടായത്. അപകടത്തില് പൈലറ്റും വിമാനത്തിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരുമാണ് കൊല്ലപ്പെട്ടത്.

കാപ്പാവോ ഡാ കനോവ വിമാനത്താവളത്തില് ഇറങ്ങാന് ശ്രമിക്കുന്നതിനിടെ റണ്വേയ്ക്ക് സമീപമുള്ള വൈദ്യുത തൂണിലിടിച്ച്‌ വിമാനം ജനവാസ മേഖലയിലെ റസ്റ്ററന്റിന് മുകളിലേക്ക് തകര്ന്നുവീഴുകയായിരുന്നു. പിന്നാലെ വന് തീപിടിത്തമുണ്ടായി.

'അവനെ രക്ഷിപ്പെടുത്തി': ഇറാന് വെടിവെച്ചിട്ട യുഎസ് വിമാനത്തിലെ ജീവനക്കാരനെ കണ്ടെത്തിയെന്ന് ട്രംപ്

അപകടസമയത്ത് അടഞ്ഞുകിടന്നിരുന്നതിനാല് റസ്റ്ററന്റില് ആളുണ്ടായിരുന്നില്ല. അതിനാല് വന്ദുരന്തം ഒഴിവായി. അപകടത്തിനു പിന്നാലെ സമീപപ്രദേശത്തുള്ളവരെ സിവില് ഡിഫന്സ് സംഘം ഒഴിപ്പിച്ചു. അപകടത്തില് സമീപത്തെ ഒരു കടയ്ക്കും കേടുപാടുകള് സംഭവിച്ചിട്ടുണ്ട്.

വിമാനം താഴേക്ക് വീഴുന്നതിനിടെ രണ്ട് പേര് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്. 24 മണിക്കൂര് മുന്പ് മധ്യ മെക്സിക്കോയിലെ പ്യൂബ്ല നഗരത്തിനു സമീപം സമാനമായ മറ്റൊരു വിമാനാപകടത്തില് നാല് പേര് മരിച്ചിരുന്നു.

In a tragic incident in Brazil, a plane crashed onto a restaurant and caught fire, killing four people including the pilot. The crash caused significant damage and panic in the area. Emergency services responded quickly to control the fire and rescue any possible survivors.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham