Dailyhunt
ബുംറയെ വിറപ്പിച്ച്‌ വൈഭവ്; 15കാരന്റെ മുന്നിലുള്ളത് ഇനി കോഹ്‌ലി മാത്രം

ബുംറയെ വിറപ്പിച്ച്‌ വൈഭവ്; 15കാരന്റെ മുന്നിലുള്ളത് ഇനി കോഹ്‌ലി മാത്രം

പിഎല്ലില്‍ കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിനെ 27 റണ്‍സിന് വീഴ്ത്തി രാജസ്ഥാൻ റോയല്‍സ് ഹാട്രിക് വിജയം സ്വന്തമാക്കിയിരിക്കുകയാണ്.

രാജസ്ഥാൻ റോയല്‍സിന്റെ തട്ടകമായ ഗുഹാഹത്തിയില്‍ നടക്കുന്ന മത്സരത്തില്‍ മഴമൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 150 റണ്‍സ് പിന്തുടർന്ന മുംബൈ ഇന്നിംഗ്സ് ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

മത്സരത്തില്‍ വൈഭവ് 14 പന്തില്‍ 39 റണ്‍സാണ് അടിച്ചെടുത്തത്. ജസ്പ്രീത് ബുംറയും ട്രെന്റ് ബോള്‍ട്ടും അടങ്ങുന്ന ലോകോത്തര ബൗളിംഗ് നിരയെ അനായാസമാണ് വൈഭവ് നേരിട്ടത്. ഒരു ഫോറും അഞ്ചു കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് വൈഭവിന്റെ പ്രകടനം. ഐപിഎല്ലില്‍ പവർപ്ലേയില്‍ ജസ്പ്രീത് ബുംറക്കെതിരെ ഏറ്റവുമധികം സിക്സുകള്‍ നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് വൈഭവ്. വിരാട് കോഹ്ലി മാത്രമാണ് വൈഭവിന്റെ മുന്നിലുള്ളത്. മൂന്ന് സിക്സുകളാണ് ബുംറക്കെതിരെ ഐപിഎല്ലില്‍ വിരാട് പവർപ്ലേയില്‍ നേടിയിട്ടുള്ളത്. കോഹ്ലി 40 പന്തില്‍ നിന്നുമാണ് മൂന്ന് സിക്സുകള്‍ നേടിയത്. എന്നാല്‍ വെറും അഞ്ചു പന്തുകളില്‍ നിന്നുമാണ് വൈഭവ് രണ്ട് സിക്സുകള്‍ നേടിയത്.

അതേസമയം മത്സരത്തില്‍ വൈഭവിനൊപ്പം യശ്വസി ജയ്സ്വാളിന്റെ ബാറ്റില്‍ നിന്നും വെടിക്കെട്ട് പിറന്നു. 32 പന്തില്‍ പുറത്താവാതെ 77 റണ്‍സാണ് താരം നേടിയത്. 10 ഫോറുകളും നാല് സിക്സുകളുമാണ് താരം നേടിയത്. ക്യാപ്റ്റൻ റിയാൻ പരാഗ് 20 റണ്‍സും നേടി.

രാജസ്ഥാന്റെ ബൗളിങ്ങില്‍ നന്ദ്രേ ബർഗർ, സന്ദീപ് ശർമ്മ, രവി ബിഷ്ണോയ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും ജോഫ്ര ആർച്ചർ, തുഷാർ ദേശ്പാണ്ഡെ എന്നിവർ ഓരോ വിക്കറ്റും നേടിയപ്പോള്‍ മുംബൈ ബാറ്റിംഗ് 123 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. മുംബൈക്കായി ഷെർഫാനെ റൂഥർഫോർഡ്. നമൻ ധീർ എന്നിവർ 25 റണ്‍സ് നേടി പൊരുതി നിന്നു.

In the IPL match against Mumbai Indians, Vaibhav scored 39 runs in 14 balls. Vaibhav is also the second player to hit the most sixes against Jasprit Bumrah in the Powerplay. Only Virat Kohli is ahead of Vaibhav. Virat has hit three sixes against Bumrah in the IPL Powerplay. Kohli hit three sixes in 40 balls. But Vaibhav hit two sixes in just five balls.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham