റിയാദ്: ഈ വർഷം ഡാക്കറില്‍ നടക്കാനിരിക്കുന്ന യൂത്ത് ഒളിമ്പിക് ഗെയിംസിലേക്ക് യോഗ്യത നേടുന്ന ആദ്യ സഊദി ബോക്സറെന്ന നേട്ടവുമായി നായിഫ് അല്‍ ഗസ്വാനി.
തായ്ലൻഡില്‍ നടന്ന 'യു19 വേള്‍ഡ് ബോക്സിംഗ് ഫ്യൂച്ചേഴ്സ് കപ്പില്‍' ഇറ്റാലിയൻ താരം ഫ്രാൻസെസ്കോ സോണിലെയെ പരാജയപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചത്. ഈ വർഷം ഒക്ടോബർ 31 മുതല്‍ നവംബർ 13 വരെയാണ് ഡാക്കർ യൂത്ത് ഒളിമ്പിക്സ്.
നാസയില്‍ തിളങ്ങി സഊദി വനിതകള്‍; ആർട്ടെമിസ് II പ്രദർശനത്തില്‍ 'ഷംസ്' മിഷൻ അവതരിപ്പിച്ചു
സഊദി ബോക്സിംഗ് ഫെഡറേഷൻ നടപ്പിലാക്കിയ മികച്ച പരിശീലനമാണ് ഇത്തരമൊരു നേട്ടം കൈവരിക്കാൻ സഹായകരമായതെന്ന് അധികൃതർ വ്യക്തമാക്കി. 'കിംഗ്ഡം ബെല്‍' ചാമ്പ്യൻഷിപ്പ് ഉള്‍പ്പെടെയുള്ള പ്രാദേശിക ടൂർണമെന്റുകളിലൂടെയാണ് ഗസ്വാനിയെപ്പോലുള്ള പ്രതിഭകളെ ഫെഡറേഷൻ കണ്ടെത്തിയത്. നിരവധി പരിശീലനത്തിലൂടെയും കഠിനമായ ഫിസിക്കല്‍ ട്രെയിനിംഗും ഉള്‍പ്പെടെയുള്ള തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് ഗസ്വാനിക്ക് ഈ നേട്ടം കൈവരിക്കാനായത്.
Naif Al-Ghazwani makes history as the first Saudi boxer to qualify for the Dakar 2026 Youth Olympic Games. The achievement follows his victory over an Italian opponent at the U19 World Boxing Futures Cup in Thailand.

