Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചെങ്കടലില്‍ ബഹുരാഷ്ട്ര നാവിക പ്രതിരോധ സഖ്യം; നിര്‍ണായക നീക്കവുമായി സൗദി

ചെങ്കടലില്‍ ബഹുരാഷ്ട്ര നാവിക പ്രതിരോധ സഖ്യം; നിര്‍ണായക നീക്കവുമായി സൗദി

റിയാദ്: ചെങ്കടല് മേഖലയിലെ കപ്പല് ഗതാഗതത്തിനും ഊര്ജ വിതരണ പാതകള്ക്കും സുരക്ഷ ഉറപ്പാക്കാന് ബഹുരാഷ്ട്ര നാവിക പ്രതിരോധ സഖ്യം രൂപീകരിക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ.

യമനിലെ ഇറാന് അനുകൂല ഹൂതി സായുധ സംഘം നടത്തിയ ആക്രമണങ്ങള് ലോകത്തിലെ പ്രധാന വ്യാപാരപാതകളിലൊന്നായ ചെങ്കടലിലെ കപ്പല് ഗതാഗതത്തെ ബാധിച്ച സാഹചര്യത്തിലാണ് സൗദിയുടെ പുതിയ നീക്കം.

സഖ്യത്തിന്റെ സ്ഥാപകനേതൃരാജ്യമായി സൗദി അറേബ്യ തന്നെ പ്രവര്ത്തിക്കുമെന്നും ആസ്ഥാനവും സൗദിയില് സ്ഥാപിക്കുമെന്നും സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സഖ്യവുമായി ബന്ധപ്പെട്ട് നടന്ന അന്താരാഷ്ട്ര യോഗത്തില് 43 രാജ്യങ്ങളുടെയും യൂറോപ്യന് യൂണിയന്റെയും പ്രതിനിധികള് പങ്കെടുത്തു. തുര്ക്കി, പാകിസ്താന്, ഈജിപ്ത്, സുദാന്, ജിബൂത്തി എന്നിവ ഉള്പ്പെടെ 14 രാജ്യങ്ങള് നിര്ദിഷ്ട സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ സംയുക്ത പ്രസ്താവനയും പുറത്തിറക്കി.

സമുദ്രസുരക്ഷ ശക്തിപ്പെടുത്തുക, സ്വതന്ത്ര നാവിഗേഷന് ഉറപ്പാക്കുക, അന്താരാഷ്ട്ര വ്യാപാര പാതകളും ഊര്ജ വിതരണ ശൃംഖലകളും സംരക്ഷിക്കുക, ബാബ് അല് മന്ദബ് കടലിടുക്കിലും ഏഡന് ഉള്ക്കടലിലും പങ്കുവയ്ക്കുന്ന സമുദ്ര താല്പര്യങ്ങള് സംരക്ഷിക്കുക എന്നിവയാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ഹൂതികളുടെ ആക്രമണങ്ങള്ക്കിടെ ചെങ്കടല് കപ്പല് ഗതാഗതത്തിന് കൂടുതല് സുരക്ഷ ഒരുക്കാനുള്ള അന്താരാഷ്ട്ര ഇടപെടലിനെക്കുറിച്ച്‌ സൗദി ആലോചിക്കുന്നതായി റോയിട്ടേഴ്സ് നേരത്തെ റിപ്പോര്ട്ട് ചെയ്തിരുന്നു. ജൂലൈ 20ന് ചെങ്കടലില് സൗദിക്കെതിരെ നാവിക ഉപരോധം ഏര്പ്പെടുത്തുമെന്ന് ഹൂതികള് പ്രഖ്യാപിച്ചിരുന്നു. തുടര്ന്ന് സൗദിയുമായി ബന്ധമുള്ള കപ്പലുകള്ക്കെതിരെ നിരവധി ആക്രമണങ്ങള് നടത്തിയതായി ഹൂതികള് അവകാശപ്പെട്ടു.

ഇതിന് പിന്നാലെ വാണിജ്യ കപ്പല് ഗതാഗതത്തിന് ഭീഷണിയാകുന്ന ഹൂതി സൈനിക കേന്ദ്രങ്ങള് ലക്ഷ്യമിട്ട് യമനിലെ ഹുദൈദയില് വ്യോമാക്രമണം നടത്തിയതായി സൗദി അറിയിച്ചു. ഇതോടെ ചെങ്കടലിലെ സംഘര്ഷം കൂടുതല് രൂക്ഷമാകുകയായിരുന്നു.

ഇറാന് യുദ്ധത്തിന്റെ പശ്ചാത്തലത്തില് ചെങ്കടലില് കപ്പലുകള്ക്ക് നേരെയുള്ള ആക്രമണങ്ങള് വര്ധിക്കുന്നത് ആഗോള വ്യാപാരത്തിനും ഊര്ജ വിപണിക്കും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ചെങ്കടലിന്റെ തെക്കന് പ്രവേശന കവാടമായ ബാബ് അല് മന്ദബ് കടലിടുക്ക് ഏദന് ഉള്ക്കടലിനെയും ഇന്ത്യന് മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന ജലപാതയാണ്. ആഗോള വ്യാപാരത്തിന്റെയും എണ്ണ ഉള്പ്പെടെയുള്ള ഊര്ജ കയറ്റുമതിയുടെയും പ്രധാന കടന്നുപോകല് കേന്ദ്രമായതിനാല് ഇവിടെ സുരക്ഷാ പ്രതിസന്ധി രൂക്ഷമായാല് അന്താരാഷ്ട്ര വിതരണ ശൃംഖലകളെ അത് നേരിട്ട് ബാധിക്കും.

പുതിയ സൗദി നേതൃത്വത്തിലുള്ള സഖ്യം യാഥാര്ഥ്യമാകുന്നത് ചെങ്കടലിലെ സുരക്ഷാ സമവാക്യത്തില് വലിയ മാറ്റത്തിന് വഴിയൊരുക്കാനാണ് സാധ്യത. വ്യാപാര, ഊര്ജ പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം മേഖലയില് സൗദിയുടെ തന്ത്രപ്രധാന നാവിക ഇടപെടലും ഇതോടെ കൂടുതല് ശക്തമാകുമെന്നാണ് വിലയിരുത്തല്.

English Sumamry: Saudi Arabia on Thursday unveiled plans for a multinational maritime defence coalition aimed at protecting international shipping and energy supply routes in the Red Sea region after attacks by Yemen's Iran-aligned Houthis disrupted one of the world's busiest trade corridors.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham