ന്യൂഡല്‍ഹി: തലസ്ഥാനത്തെ നടുക്കി യുവ ജഡ്ജിയുടെ അപ്രതീക്ഷിത വിയോഗം. ഡല്‍ഹി സഫ്ദർജംഗ് എൻക്ലേവിലെ വസതിയില്‍ അമൻ കുമാർ ശർമ്മ (30) എന്ന ജഡ്ജിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.
ഇന്ന് വൈകുന്നേരമാണ് സംഭവത്തെക്കുറിച്ച് പൊലിസിന് വിവരം ലഭിക്കുന്നത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലിസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്നാണ് നിഗമനമെങ്കിലും, മരണത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2021 ജൂണ്‍ 19-നാണ് അദ്ദേഹം ഡല്‍ഹി ജുഡീഷ്യല്‍ സർവീസില്‍ ഔദ്യോഗികമായി പ്രവേശിച്ചത്.
2025 ഒക്ടോബർ 18 മുതല്‍ കർക്കർദൂമ കോടതിയിലെ നോർത്ത്-ഈസ്റ്റ് ഡിസ്ട്രിക്റ്റ് ലീഗല്‍ സർവീസസ് അതോറിറ്റിയുടെ (DLSA) ഫുള്‍ടൈം സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പൂനെയിലെ പ്രശസ്തമായ സിംബയോസിസ് ലോ സ്കൂളില്‍ നിന്ന് 2018-ലാണ് അദ്ദേഹം നിയമബിരുദം പൂർത്തിയാക്കിയത്. അമൻ കുമാർ ശർമ്മയുടെ ഭാര്യയും ജഡ്ജിയാണ്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. ഇതില്‍ ഇളയ കുഞ്ഞിന് ഒൻപത് മാസത്തില്‍ താഴെ മാത്രമാണ് പ്രായം.
യുവ ജഡ്ജിയുടെ അപ്രതീക്ഷിത മരണം ഡല്‍ഹിയിലെ നിയമവൃത്തങ്ങളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ഉദ്യോഗസ്ഥർ അയല്‍വാസികളെയും സഹപ്രവർത്തകരെയും ചോദ്യം ചെയ്തു വരികയാണ്.
A 30-year-old judicial officer, Aman Kumar Sharma, was found dead at his home in South Delhi's Safdarjung area on Saturday evening. His body was found hanging inside the house, leading police to believe it was a case of suicide.

