Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ടെറസില്‍ നിന്ന് മാങ്ങ പറിക്കുന്നതിനിടെ ഗെയിറ്റിന് മുകളിലേക്ക് വീണു; വായയില്‍ ഇരുമ്പ് തുളച്ചു കയറി വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്

ടെറസില്‍ നിന്ന് മാങ്ങ പറിക്കുന്നതിനിടെ ഗെയിറ്റിന് മുകളിലേക്ക് വീണു; വായയില്‍ ഇരുമ്പ് തുളച്ചു കയറി വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്

ലപ്പുറം: ടെറസില് നിന്ന് മാങ്ങ പറിക്കുന്നതിനിടെ താഴെ വീണ വിദ്യാര്ഥിക്ക് ഗുരുതര പരുക്ക്. ലപ്പുറം പുളിക്കല് സിയാംകണ്ടം പാലശ്ശേരി പറമ്പില് മുഹമ്മദ് സഹീറിന്റെ മകന് മുഹമ്മദ് മാസിന് (15) ആണ് പരുക്കേറ്റത്.

ടെറസില് നിന്ന് ഗെയിറ്റിന് മുകളിലേക്ക് വീണ കുട്ടിയുടെ വായില് കമ്പി തുളച്ചു കയറുകയായിരുന്നു. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. വീടിന്റെ ടെറസിനോട് ചേര്ന്ന മാവില്നിന്ന് മാങ്ങ പറിക്കാന് ശ്രമിക്കുന്നതിനിടെ അബദ്ധത്തില് താഴെയുള്ള ഗേറ്റിനു മുകളിലേക്ക് വീഴുകയായിരുന്നു. ഗേറ്റിന്റെ കൂര്ത്ത കമ്പികള് കുട്ടിയുടെ വായിലേക്ക് തുളച്ചുകയറി.

ലോറിയിടിച്ച്‌ സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം; അപകടം വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാൻ പോകവേ

അപകടം നടന്നയുടന് ഓടിയെത്തിയ അയല്വാസികളും നാട്ടുകാരും ചേര്ന്ന് ഗേറ്റിന്റെ കമ്പികള് മുറിച്ചെടുക്കുകയായിരുന്നു. വായില് തറച്ച കമ്പിയോടെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല് കോളജില് എത്തിച്ചത്. വെള്ളിമാടുകുന്ന് ഫയര് ആന്ഡ് റെസ്ക്യൂ സംഘം ആശുപത്രിയിലെത്തിയാണ് അത്യാധുനിക ഉപകരണങ്ങള് ഉപയോഗിച്ച്‌ വായില് തറച്ച ഭാഗമൊഴികെയുള്ള ബാക്കി കമ്പികള് മുറിച്ചുമാറ്റിയത്.

a 15-year-old boy suffered serious injuries after falling from a terrace onto a gate while attempting to pluck mangoes in malappuram.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham