Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദമ്പതികള്‍ക്കിടയില്‍ അകാരണമായി ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ മോചനത്തിനുള്ള മതിയായ കാരണം; സുപ്രീം കോടതി

ദമ്പതികള്‍ക്കിടയില്‍ അകാരണമായി ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ മോചനത്തിനുള്ള മതിയായ കാരണം; സുപ്രീം കോടതി

ന്യൂഡല്‍ഹി: ദമ്പതികള്‍ക്കിടയില്‍ അകാരണമായി ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ മോചനം അനുവദിക്കാനുള്ള മതിയായ കാരണമാണെന്ന് സുപ്രീം കോടതി.

രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികളുടെ വിവാഹമോചനക്കേസിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കാരണമില്ലാതെ ലൈംഗിക ബന്ധം നിഷേധിക്കുന്നത് പങ്കാളിയോട് ചെയ്യുന്ന ക്രൂരതയാണെന്നും ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞത്.

രാജസ്ഥാനിലെ ഡോക്ടര്‍ സര്‍വീസിലുള്ള ദമ്പതികളുടെ കേസിലാണ് കോടതി വിധി പറഞ്ഞത്. 2007 ഡിസംബറില്‍ ഹിന്ദു ആചാരപ്രകാരം വിവാഹം കഴിഞ്ഞ ഇരുവര്‍ക്കും കുട്ടികളില്ല. ഭര്‍ത്താവ് രാജസ്ഥാനിലും, ഭാര്യ ഗുജറാത്തിലുമായിരുന്നു ജോലി ചെയ്തിരുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം 2009ല്‍ ഭര്‍ത്താവ് വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തു. ഇക്കാലയളവില്‍ രണ്ടോ മൂന്നോ മാസം മാത്രമേ ഭാര്യ തന്നോടൊപ്പം കഴിഞ്ഞിട്ടുള്ളൂവെന്നും ലൈംഗിക ബന്ധം തുടര്‍ച്ചയായി നിഷേധിച്ചെന്നും ഭര്‍ത്താവ് ആരോപിച്ചു.

'ഇറാനെതിരായ ആക്രമണം തീർന്നിട്ടില്ല, ട്രംപുമായി ചർച്ചകള്‍ തുടരുന്നു'; വൻ വെളിപ്പെടുത്തലുമായി നെതന്യാഹു

കേസ് പരിഗണിച്ച കുടുംബ കോടതി വിവാഹ മോചനം തള്ളി. തുടര്‍ന്ന് രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിക്കുകയും, കോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്തു. ഇതിനെതിരെയാണ് ഭാര്യ സുപ്രീം കോടതിയെ സമീപിച്ചത്.

താന്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ചിട്ടില്ലെന്നും, ദാമ്പത്യം തുടരാന്‍ തയ്യാറാണെന്നും ഭാര്യ കോടതിയെ അറിയിച്ചു. എന്നാല്‍ ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകാനുള്ള യാതൊരു ശ്രമവും ഭാര്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ഭര്‍ത്താവ് വാദിച്ചു. 15 വര്‍ഷത്തിനിടെ ഏതാനും മാസങ്ങള്‍ മാത്രമേ ഒരുമിച്ച്‌ കഴിഞ്ഞിട്ടുള്ളൂ. ഒരുമിച്ചുണ്ടായിരുന്ന ദിവസങ്ങളില്‍ പോലും ഭാര്യ നേരത്തെ മുറിപൂട്ടി ഉറങ്ങാന്‍ പോകുമെന്നും ഭര്‍ത്താവ് പറഞ്ഞു. ഇക്കാര്യം ഭാര്യ നിഷേധിച്ചിട്ടുമില്ല.

കേസ് പരിഗണിച്ച കോടതി മതിയായ കാരണമില്ലാതെ നീണ്ട കാലയളവില്‍ ലൈംഗിക ബന്ധം വിസമ്മതിക്കുന്നത് പങ്കാളിയോടുള്ള ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടി.

*pointer-events-auto R6Vx5W_threadScrollVars scroll-mb-[calc(var(--scroll-root-safe-area-inset-bottom,0px)+var(--thread-response-height))] scroll-mt-[calc(var(--header-height)+min(200px,max(70px,20svh)))]" dir="auto" data-turn-id="request-WEB:9c9ba3c4-86e8-4f9e-aa51-831990184b92-10" data-turn-id-container="request-WEB:9c9ba3c4-86e8-4f9e-aa51-831990184b92-10" data-testid="conversation-turn-22" data-scroll-anchor="false" data-turn="assistant">

Unreasonably denying sexual relations between spouses is sufficient grounds for divorce, the Supreme Court has ruled.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham