പുത്തൂർ: സമസ്ത നാഷനല്‍ എജ്യുക്കേഷൻ കൗണ്‍സിലിന്റെ കർണാടകയിലെ മൂന്നാമത്തെ അഫിലിയേറ്റഡ് സ്ഥാപനം ദാറുല്‍ ഹസനിയ അക്കാദമി പുത്തൂർ സാല്‍മറയില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നാടിന് സമർപ്പിച്ചു.
അത്യാധുനിക സൌകര്യങ്ങളോടെയുള്ള ബഹുനില മന്ദിരം കർണാടകയുടെ മതവിദ്യാഭ്യാസ രംഗത്തെ നാഴികക്കല്ലാണെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. സമസ്ത ഒരു നൂറ്റാണ്ടായി വിദ്യാഭ്യാസ വിപ്ലവത്തിന് നേതൃത്വം നല്‍കിയ പ്രസ്ഥാനമാണ്. സമൂഹത്തിന്റെ ഐക്യത്തിനും സമാധാനത്തിനും പുരോഗതിക്കുമായി എല്ലാവരും നിസ്വാർത്ഥമായി അണിനിരക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
സയ്യിദുല്‍ ഉലമ അലി തങ്ങള്‍ കുമ്പോല്‍, സമസ്ത സെക്രട്ടറിമാരായ എം.ടി അബ്ദുല്ല മുസ്ലിയാർ, കെ. ഉമർ ഫൈസി മുക്കം, കേന്ദ്ര മുശാവറ അംഗങ്ങളായ പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, എ.വി അബ്ദുറഹ്മാൻ മുസ്ലിയാർ, ബഷീർ അബ്ദുല്ല ഫൈസി, അസ്ഗർ അലി ഫൈസി, കൊടക് അബ്ദുല്ല ഫൈസി, ബി.കെ അബ്ദുല്‍ ഖാദർ മുസ്ലിയാർ ബംബ്രാണ, ഒളവണ്ണ അബൂബക്കർ ദാരിമി, ഉസ്മാൻ ഫൈസി തോടാർ, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, യഹിയ തങ്ങള്‍ സാല്‍മറ, അഹ്മദ് പൂക്കോയ തങ്ങള്‍ പുത്തൂർ, സൈനുല്‍ ആബിദീൻ ജിഫ്രി തങ്ങള്‍, പൂക്കുഞ്ഞി തങ്ങള്‍ ഉദ്യാവരം, ഹസൻ ഹാജി സിറ്റി ബസാർ, ഹാദി തങ്ങള്‍ മൊഗ്രാല്‍, ആസിഫ് ഹാജി, സി.കെ ഇബ്രാഹിം ഹാജി, റഷീദ് ഹാജി പർലഡ്ക്ക, ഫാറൂഖ് ഹാജി പോർട്ട് വേ, ഫൈറൂസ് ഹാജി സംബന്ധിച്ചു. അൻവർ മുസ് ലിയാർ സ്വാഗതവും എല്‍.ടി റസാഖ് ഹാജി നന്ദിയും പറഞ്ഞു.

