Dailyhunt
ദുബൈ ഇനി ഓറഞ്ച് അഴകില്‍; നഗരമാകെ വാക മരങ്ങള്‍ വെച്ചുപിടിപ്പിക്കാൻ നിര്‍ദ്ദേശിച്ച്‌ ശൈഖ് ഹംദാൻ

ദുബൈ ഇനി ഓറഞ്ച് അഴകില്‍; നഗരമാകെ വാക മരങ്ങള്‍ വെച്ചുപിടിപ്പിക്കാൻ നിര്‍ദ്ദേശിച്ച്‌ ശൈഖ് ഹംദാൻ

ദുബൈ: വേനല്‍ച്ചൂടിനിടയിലും ദുബൈയിലെ തെരുവുകള്‍ക്ക് വർണ്ണാഭമായ തണലൊരുക്കാൻ വാക മരം (Flame Tree) വ്യാപകമായി വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച്‌ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം.

ദുബൈയിലെ വീടുകള്‍, പൊതു പാർക്കുകള്‍, തെരുവുകള്‍, മജ്ലിസുകള്‍ എന്നിവിടങ്ങളില്‍ വാക മരം നട്ടുപിടിപ്പിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

മെയ് മാസത്തില്‍ പൂവിടാൻ തുടങ്ങുന്ന ഫ്ലേം മരങ്ങള്‍ ജൂലൈ അവസാനം വരെ നഗരത്തിന് ഓറഞ്ച് നിറത്തിലുള്ള മനോഹാരിത നല്‍കുന്നു. "ഫ്ലേം മരം പൂക്കുമ്പോള്‍ നമ്മുടെ നഗരം ജീവനും സൗന്ദര്യവും കൊണ്ട് നിറയുന്നു," ശൈഖ് ഹംദാൻ പറഞ്ഞു. സ്വന്തം വീടുകളിലോ കൃഷിയിടങ്ങളിലോ ഈ മരം നടാൻ ആഗ്രഹിക്കുന്ന താമസക്കാർക്ക് തൈകള്‍ വിതരണം ചെയ്യാനും അദ്ദേഹം ദുബൈ മുനിസിപ്പാലിറ്റിക്കും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷനും നിർദ്ദേശം നല്‍കി.

ഫ്ലേം മരത്തിന്റെ സവിശേഷതകള്‍

തണലും തണുപ്പും: ഏകദേശം 15 മീറ്റർ വരെ വിസ്താരത്തില്‍ വളരുന്ന ഇതിന്റെ കൊമ്പുകള്‍ നല്ല തണല്‍ നല്‍കുന്നു. മരത്തിനടിയിലെ താപനില പുറത്തെ താപനിലയേക്കാള്‍ 5 ഡിഗ്രി വരെ കുറയ്ക്കാൻ ഇതിന് സാധിക്കും.

കാലാവസ്ഥയ്ക്ക് അനുയോജ്യം: ദുബായിലെ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയില്‍ അതിവേഗം വളരാൻ ഫ്ലേം മരത്തിന് കഴിയും.

ആയുസ്സ്: ഏകദേശം 60 വർഷം വരെ ആയുസ്സുള്ള ഈ മരം, പത്ത് വർഷം കൊണ്ട് 12 മീറ്റർ ഉയരത്തില്‍ പൂർണ്ണവളർച്ചയെത്തും.

നഗരത്തിന്റെ പച്ചപ്പും സൗന്ദര്യവും വർദ്ധിപ്പിക്കുന്നതോടൊപ്പം വേനല്‍ക്കാലത്ത് സ്വാഭാവികമായ തണുപ്പ് നല്‍കാനും ഈ പദ്ധതി സഹായിക്കും.

dubai turns orange with a major vaka tree plantation drive after sheikh hamdan directed citywide greening efforts. the initiative aims to enhance urban beauty, expand green spaces, and support sustainability goals across the emirate.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham