ദുബൈ: ദുബൈയില് ഗ്യാസ് സിലിണ്ടര് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില് മരിച്ചവരില് മലയാളിയും. കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിന് പോള്(27) ആണ് മരിച്ചത്.
ദുബൈയിലെ ദി കാര് സൂപ്പര് സ്റ്റോറില്വീഡിയോ ഗ്രാഫറായിരുന്നു ഷിജിന് പോള്. സ്ഫോടനത്തില് പരുക്കേറ്റ ഷിജിന് ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് മരിച്ചത്. എട്ടുമാസം മുന്പാണ് ഷിജിന് ദുബൈയിലെത്തിയത്.
ഓഗസ്റ്റ് 3 തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തില് അഞ്ച് പേര്ക്ക് പരുക്കേറ്റിട്ടുണ്ട്. ദുബൈ സിവില് ഡിഫന്സ് എത്തിയാണ് തീയണച്ചത്.
A Malayali is among those who lost their lives in a gas cylinder explosion in Dubai. The blast resulted in multiple casualties and injuries, prompting an emergency response from local authorities. Officials have launched an investigation into the cause of the explosion, while efforts are underway to assist the victims' families and complete the necessary procedures.

