Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡിജിറ്റല്‍ സുരക്ഷയില്‍ ചരിത്രനേട്ടം; ടെലികോം അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ അപലപിച്ച്‌ യുഎഇ അവതരിപ്പിച്ച പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ

ഡിജിറ്റല്‍ സുരക്ഷയില്‍ ചരിത്രനേട്ടം; ടെലികോം അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ അപലപിച്ച്‌ യുഎഇ അവതരിപ്പിച്ച പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ

നീവ: ആഗോള ഡിജിറ്റല്‍ മേഖലയെ ഞെട്ടിക്കുന്ന സൈബർ ആക്രമണങ്ങള്‍ക്കും ടെലികോം ഇൻഫ്രാസ്ട്രക്ചറുകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കും എതിരെ യുഎഇയുടെ നേതൃത്വത്തില്‍ ചരിത്രപ്രധാനമായ നീക്കം.

സമുദ്രത്തിനടിയിലെ കേബിളുകള്‍ ഉള്‍പ്പെടെയുള്ള സിവിലിയൻ ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്ന പ്രമേയം അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (ITU) കൗണ്‍സില്‍ ഐകകണ്ഠേന പാസാക്കി. ജനീവയില്‍ നടന്ന ഐക്യരാഷ്ട്രസഭാ ഫോറത്തിലാണ് യുഎഇയുടെ നേതൃത്വത്തിലുള്ള സുപ്രധാന ചുവടുവെപ്പ് നടന്നത്.

ഗള്‍ഫ് രാജ്യങ്ങള്‍ക്കും ജോർദാനുമായാണ് യുഎഇ ഈ കരട് പ്രമേയം അവതരിപ്പിച്ചത്. ഏഷ്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആഗോള കണക്റ്റിവിറ്റിയുടെ നാഡിയായ ഗള്‍ഫ് ഇടനാഴിയിലെ അന്തർവാഹിനി കേബിളുകള്‍ക്ക് നേരെയുണ്ടായ നാശനഷ്ടങ്ങള്‍ പ്രമേയത്തില്‍ ഗൗരവത്തോടെ പ്രതിപാദിക്കുന്നുണ്ട്. ഡിജിറ്റല്‍ ഇൻഫ്രാസ്ട്രക്ചറിനെതിരായ ആക്രമണങ്ങളെ ഒരു അന്താരാഷ്ട്ര സംഘടന ഔദ്യോഗികമായി അപലപിക്കുന്നത് ചരിത്രത്തില്‍ ഇതാദ്യമായാണ്. ഇറാൻ സമർപ്പിച്ച മറ്റൊരു പ്രമേയം അംഗരാജ്യങ്ങള്‍ക്കിടയില്‍ സമവായത്തിലെത്താത്ത സാഹചര്യത്തിലാണ് യുഎഇയുടെ നീക്കം വലിയ വിജയമായത്.

ബഹ്റൈൻ, കുവൈത്ത്, യുഎഇ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലെ ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിരോധം തീർക്കാൻ പ്രമേയം വഴിതുറക്കും. ഇത്തരം അക്രമ സംഭവങ്ങള്‍ നിരീക്ഷിക്കാനും അവയുടെ ആഗോള പ്രത്യാഘാതങ്ങളെക്കുറിച്ച്‌ റിപ്പോർട്ട് നല്‍കാനും ഐടിയു നേതൃത്വത്തിന് പ്രമേയം നിർദ്ദേശം നല്‍കുന്നുണ്ട്. കൂടാതെ, ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന രാജ്യങ്ങള്‍ക്ക് ആവശ്യമായ അന്താരാഷ്ട്ര പിന്തുണ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.

ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ കേവലം സാങ്കേതിക തകരാറല്ല, മറിച്ച്‌ അടിയന്തര സേവനങ്ങള്‍, മാനുഷിക സഹായ ഏകോപനം, സാമ്പത്തിക പ്രവർത്തനങ്ങള്‍ എന്നിവയെ നേരിട്ട് ബാധിക്കുന്ന വലിയ ഭീഷണിയാണെന്ന് യുഎന്നിലെ യുഎഇ പ്രതിനിധി ജമാല്‍ അല്‍ മുഷാറഖ് വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങളുടെ ആഘാതം ദേശീയ അതിർത്തികള്‍ക്ക് അപ്പുറത്തേക്ക് വ്യാപിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നമ്മുടെ ഡിജിറ്റല്‍ ഭാവിയുടെ നട്ടെല്ലാണ് ടെലികമ്മ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചർ എന്ന് യുഎഇ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ ജനറല്‍ മജീദ് അല്‍ മെസ്മർ പറഞ്ഞു. ആഗോള കണക്റ്റിവിറ്റി തടസ്സമില്ലാതെ നിലനിർത്തുന്നത് ഒരു കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലും മനുഷ്യാവകാശ കൗണ്‍സിലും അടുത്തിടെ സ്വീകരിച്ച നിലപാടുകള്‍ക്ക് കരുത്ത് പകരുന്നതാണ് യുഎഇയുടെ ഈ നയതന്ത്ര വിജയം.

uae resolution on telecom infrastructure attacks gains approval at the united nations, marking a milestone in digital security. the measure condemns cyber threats targeting telecommunications networks and supports stronger global protection of critical digital infrastructure.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham