Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡോക്ടര്‍മാരും സിനിമാക്കാരും സ്ഥിരം സന്ദര്‍ശകര്‍; ചേരാനല്ലൂരിലെ വാടകവീട് കേന്ദ്രീകരിച്ച്‌ എംഡിഎംഎ വില്‍പന നടത്തിയ രണ്ട് യുവാക്കള്‍ കൊച്ചിയില്‍ പിടിയില്‍

ഡോക്ടര്‍മാരും സിനിമാക്കാരും സ്ഥിരം സന്ദര്‍ശകര്‍; ചേരാനല്ലൂരിലെ വാടകവീട് കേന്ദ്രീകരിച്ച്‌ എംഡിഎംഎ വില്‍പന നടത്തിയ രണ്ട് യുവാക്കള്‍ കൊച്ചിയില്‍ പിടിയില്‍

കൊച്ചി: ഐടി പ്രൊഫഷണലുകള്, ഡോക്ടര്മാര്, സിനിമാ പ്രവര്ത്തകര് എന്നിവരെ കേന്ദ്രീകരിച്ച്‌ വാടകവീട് കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് കച്ചവടം നടത്തിവന്ന രണ്ട് യുവാക്കള് കൊച്ചിയില് പിടിയിലായി.

ചേരാനല്ലൂര് ഇടയനത്ത് മാതിരപ്പിള്ളി സ്വദേശി അമല് ഷെന്സണ് (33), വടക്കേക്കര പാല്യത്തുരുത്ത് സ്വദേശി അഭിജിത്ത് (25) എന്നിവരെയാണ് ചേരാനല്ലൂര് പൊലിസും കൊച്ചി സിറ്റി ഡാന്സാഫ് (DANSAF) സംഘവും ചേര്ന്ന് പിടികൂടിയത്.

ഇടപ്പള്ളി നോര്ത്ത് പോയ്കാരോഡിലെ ഇവര് താമസിച്ചിരുന്ന വാടകവീട്ടില് നടത്തിയ മിന്നല് പരിശോധനയില് 14.63 ഗ്രാം എംഡിഎംഎ (MDMA) പൊലീസ് കണ്ടെടുത്തു. പ്രതികളുടെ വീട്ടില് മെഡിക്കല് മേഖലയിലുള്ളവരും ടെക്കികളും സിനിമാ മേഖലയിലുള്ളവരും പതിവായി വരാറുണ്ടായിരുന്നുവെന്ന് പൊലിസ് അന്വേഷണത്തില് വ്യക്തമായിട്ടുണ്ട്. ഇവരില് നിന്ന് സ്ഥിരമായി ലഹരിമരുന്ന് വാങ്ങിയിരുന്ന ഉപഭോക്താക്കളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള് പൊലിസ് ശേഖരിച്ചുവരികയാണ്.

പിടിയിലായ അമല് ജോര്ജ് മുന്പും രണ്ട് തവണ എംഡിഎംഎ കേസുകളില് പ്രതിയായിട്ടുള്ളയാളാണ്. ഇവര്ക്ക് ലഹരിമരുന്ന് എത്തിച്ചു നല്കിയിരുന്ന എറണാകുളം സ്വദേശിയായ പ്രധാന കണ്ണിക്കായി പൊലിസ് അന്വേഷണം ഊര്ജ്ജിതമാക്കി.

മറ്റൊരു സംഭവത്തില്, 'ഓപ്പറേഷന് തണ്ടര്' പരിശോധനയുടെ ഭാഗമായി പാലക്കാട് മണ്ണാര്ക്കാട് എക്സൈസ് സംഘം 7.5 ഗ്രാം എംഡിഎംഎയുമായി കാരാകുറുശ്ശി സ്വദേശി മുഹമ്മദ് ഇര്ഷാദ് (25) എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. മണ്ണാര്ക്കാട് എക്സൈസ് സര്ക്കിള് ഇന്സ്പെക്ടര് മണികണ്ഠന് വി.കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Two youths were arrested in Kochi's Cheranalloor with 14.63 grams of MDMA for operating a drug racket from a rented house targeting doctors, techies, and film industry professionals.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham