കൊല്ക്കത്ത: മോഹന് ബഗാനെ തകര്ത്ത് കൊല്ക്കത്ത ഈസ്റ്റ് ബംഗാള് പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോളില് മുത്തമിട്ടു.
ഫൈനലില് ഒന്നിനെതിരെ നാലു ഗോളുകള്ക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. മിസോറാമുകാരനായ വിങ്ങര് എഡ്മണ്ട് ലാല്റിന്ഡിക്കെ ഹാട്രിക്ക് നേടിയത് നിര്ണായകമായി. പത്താം മിനിറ്റില് തന്നെ ലക്ഷ്യം കണ്ട ബിപിന് സിങ്ങാണ് സ്കോറിങ്ങിന് തുടക്കമിട്ടത്. 12,22,44 മിനിറ്റുകളിലായിരുന്നു എഡ്മണ്ടിന്റെ ഗോളുകള്. 33-ാം മിനിറ്റില് മന്വീര് സിങ്ങിലൂടെ മോഹന് ബഗാന് ഒരു ഗോള് മടക്കിയെങ്കിലും ജയത്തിനരികെ പോലും എത്താന് സാധിച്ചില്ല. 2004ലാണ് ഈസ്റ്റ് ബംഗാള് ഇതിന് മുന്പായി ഡ്യൂറണ്ട് കപ്പ് സ്വന്തമാക്കിയത്.

