Dailyhunt
ഈ ചിത്രം പറയും, SOS എന്ന മൂന്നക്ഷരം എങ്ങനെ ആളുകളെ രക്ഷിക്കുമെന്ന്

ഈ ചിത്രം പറയും, SOS എന്ന മൂന്നക്ഷരം എങ്ങനെ ആളുകളെ രക്ഷിക്കുമെന്ന്

കടല്‍ത്തീരത്ത് വലിയ മൂന്നക്ഷരം കാണുന്നില്ലേ? SOS എന്ന മൂന്നക്ഷരത്തിന് ആളുകളെ രക്ഷിക്കാനാവും. എങ്ങനെയെന്നല്ലേ.. ഈ ചിത്രത്തില്‍ തന്നെ അതും വ്യക്തമാണ്. പസഫിക്കിലെ ആളില്ലാ ദ്വീപ്പില്‍ കഴിഞ്ഞ 3 ദിവസമായി വെള്ളവും ഭക്ഷണവുമില്ലാതെ മരണത്തെ മുമ്ബില്‍ കണ്ടവരെ രക്ഷിക്കാനായി വന്ന ഹെലികോപ്ടറും രക്ഷ തേടാനായി അവര്‍ എഴുതിയ SOS ഉം ആണ് ഈ ചിത്രത്തിലുള്ളത്.

600 ല്‍ അധികം ചെറു ദ്വീപുകള്‍ ചേര്‍ന്ന ഫെഡറല്‍ സ്റ്റേറ്റ്‌സ് ഓഫ് മൈക്രോനേഷ്യയിലെ പുലാവാട്ട് എന്ന ദ്വീപ്പില്‍ നിന്ന് പുലാപ് ദ്വീപിലേക്കു പോയ മൂന്ന് യാത്രികരാണ് തങ്ങളുടെ ബോട്ടിലെ എണ്ണ തീര്‍ന്ന് പികെലോട്ട് ദ്വീപ്പില്‍ എത്തിപ്പെട്ടത്.

ആളുകളില്ലാത്ത ആ ദ്വീപില്‍ നിന്ന് പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയാത്ത അവര്‍ ഒടുവില്‍ തീരത്തെ മണലില്‍ SOS എന്നെഴുതുകയായിരുന്നു.

മൂന്നാം നാള്‍ കാന്‍ബറയില്‍ നിന്ന് ഹവായിയിലേക്ക് പരിശീലനത്തിന് പോവുന്ന ഓസ്‌ട്രേലിയന്‍ സൈനിക ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവര്‍ ഈ എഴുത്ത് കാണുകയായിരുന്നു. ഉടന്‍ തന്നെ അവര്‍ ഹെലികോപ്റ്റര്‍ നിരത്തിലിറക്കുകയും മൂന്നു പേരെയും രക്ഷപ്പെടുത്തുകയും ചെയ്തു.

Save Our Souls , Save Our Ships എന്നല്ലാം നിര്‍വചനങ്ങള്‍ ഉണ്ടങ്കിലും യഥാര്‍ത്ഥത്തില്‍ SOS ന് ഒരു മുഴു രൂപം ഇല്ല. കടല്‍യാത്രയില്‍ ഒരു കോഡ് ആയി വന്നതാണിത്. 1905 ല്‍ ജര്‍മന്‍കാരാണ് ആദ്യമായിട്ട് കടല്‍യാത്രാ ആവശ്യത്തിന് SOS എന്ന കോഡ് ഉപയോഗിച്ചത്. പിന്നീട് അത് ലോകത്ത് ഉടനീളം രക്ഷാ സന്ദേശമായി ഉപയോഗപ്പെടുത്താന്‍ തുടങ്ങി.

ആകാശത്തു നിന്ന് കാണാവുന്ന വിധം പാറപ്പുറത്തോ മണലിലോ SOS എഴുതി രക്ഷപ്പെട്ട നിരവധി സംഭവങ്ങള്‍ മുമ്ബും ഉണ്ടായിട്ടുണ്ട്. പ്രളയകാലങ്ങളിലും മറ്റും ഈ കോഡ് ഉപയോഗിച്ചുവരുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham